കാഞ്ഞങ്ങാട്: മനുഷ്യന്റെ സങ്കടത്തിലും സന്തോഷത്തിലും തോല്‍വിയിലും വിജയത്തിലും നഷ്ടത്തിലും നേട്ടത്തിലും രോഗത്തിലും ആരോഗ്യത്തിലും കൂടെ നില്‍ക്കുന്നവരാവണം പൊതു പ്രവര്ത്തകന് എന്ന് കാണിച്ച് തന്ന പ്രതിഭാധനനായ മനുഷ്യ സ്നേഹിയായിരുന്നു അന്തരിച്ച ടി അബൂബക്കര്‍ ഹാജിയെന്ന് കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സി കെ സുനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹികസാംസ്കാരിക മേഖലകളില്‍ അരനൂറ്റാണ്ടിലേറെ കാലം നിറഞ്ഞു നിന്ന ടി അബൂബക്കര്‍ ഹാജിക്ക് ആദരം അര്‍പ്പിച്ച് കാഞ്ഞങ്ങാട് മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സുനില്‍ കുമാര്‍. നിയമപാലകരും പൊതു പ്രവര്‍ത്തകരും സമന്വയത്തോടെ പ്രവര്‍ത്തിക്കേണ്ടത് നാടിന്റെ നന്മയ്ക്ക് ആവശ്യമാണെന്ന് കണ്ടെത്തിയ പൊതു പ്രവര്ത്തകന് കൂടിയായിരുന്നു അബൂബക്കര്‍ ഹാജി. അദ്ദേഹം ആജീവനാന്ത ചെയര്‍മാനായിരുന്ന വെല്‍ഫെയര്‍ സൊസൈറ്റി പോയ മൂന്ന് പതിറ്റാണ്ട് കാലമായി നടപ്പിലാക്കിയ നിരവധിയായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഓര്‍ത്തെടുത്ത് ജീവ കാരുണ്യ പ്രവര്‍ത്തനത്തെ ശ്വാസോച്ഛ്വാസം പോലെ കൊണ്ട് നടന്ന അബൂബക്കര്‍ ഹാജിയുടെ പ്രവര്‍ത്തനങ്ങള്‍ ചടങ്ങിലെത്തിയവര്‍ മുഴുവന്‍ അനുസ്മരിച്ചു. കോഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടിയുടെ അധ്യക്ഷതയില്‍ മുഖ്യ രക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. ഹാഫിള് ഷെഫീഖ് റഹ്മാനി പ്രാര്‍ത്ഥനാ സദസ്സിന് നേതൃതവം നല്കി. സംയുക്ത ജമാ അത്ത് ജന. സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് , സി എച്ച് സെന്റര്‍ ചെയര്മാന് തായല്‍ അബൂബക്കര്‍ ഹാജി, സി പി എം ലോക്കല്‍ സെക്രട്ടറി കെ വി ജയപാലന്, മുന്‍ നഗരസഭാ ചെയര്മാന് വി ഗോപി, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി വി സുരേഷ്, മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി ജാഫര്‍, സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം എ ദാമോദരന്‍, ആര് എസ് പി സംസ്ഥാന കമ്മിറ്റി അംഗം കൂക്കള്‍ ബാലകൃഷ്ണന്, മുസ്ലീം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ ഹമീദ് ഹാജി, കനിവ് കൊളവയല്‍ ചെയര്മാന് സുറൂര്‍ മൊയ്തുഹാജി, കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗ. സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി, പ്രവാസി ലീഗ് ജില്ലാ പ്രസിഡണ്ട് എ പി ഉമ്മര്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് സുകുമാരന്‍ മാസ്റ്റര്‍, ജില്ലാ സെക്രട്ടറി ഗംഗാരന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി, മുന്‍ കൗണ്‍സിലര്‍ ഖദീജ ഹമീദ്, എം എസ് എസ് സംസ്ഥാന സെക്രട്ടറി പി എം നാസര്‍, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി മുഹമ്മദ് അസ്ലം, നാസര്‍ മാഷ് കല്ലൂരാവി, വെല്‍ഫെയര്‍ സൊസൈറ്റി ട്രഷറര്‍ തായല്‍ അബ്ദുറഹ്മാന് ഹാജി, ഡയരക്ടര്‍മാരായ തൊട്ടി സാലി ഹാജി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, മുത്തലീബ് കൂളിയങ്കാല്‍, സി എച്ച് അബ്ദുള്‍ ഹമീദ് ഹാജി, എ കെ മുഹമ്മദ്, മുസ്ലീം ലീഗ് നേതാക്കളായ കെ മുഹമ്മദ് കുഞ്ഞി,തെരുവത്ത് മൂസ ഹാജി, ഇബ്രാഹിം പാലാട്ട്, പി എം ഫാറൂഖ്, എന്‍ എ ഉമ്മര്‍, ടി അന്തുമാന്‍, ടി അബ്ദുള്‍ അസീസ്, കാഞ്ഞങ്ങാട് മുസ്ലീം തയീംഖാന വൈസ് പ്രസിഡണ്ടുമാരായ ബി എം മുഹമ്മദ് കുഞ്ഞി, ഹമീദ് ചേരക്കാടത്ത്, പൊതു പ്രവര്‍ത്തകരായ അജയന് മാസ്റ്റര്‍, ഹസൈനാര്‍ ആമു ഹാജി, എം കെ അഷ്റഫ് കോട്ടക്കുന്ന്, അലങ്കാര്‍ അബൂബക്കര്‍ ഹാജി, ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്, ക്രിയേറ്റീവ് പ്രസിഡണ്ട് സുകുമാരന്‍ ആശിര്‍വാദ്, സംയുക്ത ജമാഅത്ത് സെക്രട്ടറി ഷെരീഫ് എഞ്ചിനീയര്‍, പി എം നാസര്‍ കുവൈത്ത്, ഇഖ്ബാല്‍ കുശാല്‍നഗര്‍, സീനിയര്‍ സിറ്റിസണ്‍ ഫോറം ഭാരവാഹികളായ വൈഎംസി സുകുമാരന്‍, അമ്പാടി അരയിയില്‍, പുരുഷോത്തമന് ലക്ഷ്മി നഗര്‍ തുടങ്ങി നിരവധി പേര് അബൂബക്കര്‍ ഹാജിയെ അനുസ്മരിച്ചു. കണ്‍വീനര്‍ ടി റംസാന് സ്വാഗതവും, ജോ. കണ്‍വാനര്‍ എം കെ ലത്തീഫ് നന്ദിയും പറഞ്ഞു.
