കാഞ്ഞങ്ങാട് പാര്‍ട്ടി സ്നേഹവും കാരുണ്യ മനസ്കതയും സമം ചേര്‍ന്ന നേതാവായിരുന്നു അന്തരിച്ച ടി അബൂബക്കര്‍ ഹാജി എന്ന് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രെട്ടറി എ അബ്ദുറഹ്മാന് അഭിപ്രായപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പദവി ഉള്‍പ്പെടെ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളോടും നീതി പുലര്‍ത്തിയും എല്ലാവരെയും ചേര്‍ത്ത് പിടിച്ചുമാണ് അദ്ദേഹം സംഘടനാ പ്രവര്‍ത്തനം നിര്‍വഹിച്ചത്. ആഗ്രഹങ്ങളും അമര്‍ഷവുമെല്ലാം തുറന്നു പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത് .അദ്ദേഹം തുടര്‍ന്നു പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ടി അബൂബക്കര്‍ ഹാജി അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അഡ്വ. എന്‍ എ ഖാലിദ് അനുസ്മരണ പ്രഭാഷണം നടത്തി .സയ്യിദ് ഉവൈസ് തങ്ങള്‍ ബാഖവി പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്കി. കെ കെ ബദറുദ്ദീന്‍ സ്വാഗതം പറഞ്ഞു സി കെ റഹ്മത്തുള്ള, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, എ പി ഉമ്മര്‍, ടി മുഹമ്മദ് അസ്ലം തെരുവത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍, പി എം ഫാറൂഖ്, താജുദ്ദീന് കമ്മാടം, ടി അന്തുമാന്‍, ബഷീര്‍ കൊവ്വല്‍പ്പള്ളി, ശംസുദ്ധീന്‍ ആവിയില്‍, ബഷീര്‍ ചിത്താരി, അബ്ദുല്‍ ഗഫൂര്‍ ഇടത്തോട്, റമീസ് ആറങ്ങാടി, ആയിഷ ഫര്‍സാന, ഖദീജ ഹമീദ്, പി എ നാസര്‍, ഷംസുദീന്‍ ബദരിയാ നഗര്‍, പി അബൂബക്കര്‍, കുഞ്ഞബ്ദുള്ള കൊളവയല്‍, പാലാട്ട് ഇബ്രാഹിം, സലാം പരപ്പ, ആബിദ് ആറങ്ങാടി തുടങ്ങിയവര്‍ സംസാരിച്ചു.
