നീലേശ്വരം ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ലോക പരിസ്ഥിതി സേവനവാരത്തിന് തുടക്കമിട്ടു

നീലേശ്വരം: ടൗണ്‍ ലയണ്‍സ് ക്ലബ്ബ് ലോക പരിസ്ഥിതി സംരക്ഷണ വരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് നീലേശ്വരം അഴിത്തലയില്‍ മെഗാ ബീച് ശുചീകരണം സംഘടിപ്പിച്ചു. നീലേശ്വരം 27ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ. പ്രകാശന്‍. കെ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ഡിസ്ട്രിക്റ്റ് ചീഫ് കോര്‍ഡിനേറ്റര്‍ വം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ക്യാബിനറ്റ് സെക്രട്ടറി രഘുനാഥ്. എ. കെ.,രമേശന്‍ നായര്‍. പി.എന്നിവര്‍ സംസാരിച്ചു. പ്രസ്തുത പരിപാടിയില്‍ പി. ചന്ദ്രന്‍ , കെ. വിശ്വനാഥന്‍, എ. ,പി. വി. കുമാരന്‍, കെ.വിജീഷ്, ഇന്ദിര കുമാരന്‍, പുഷ്പലത കുഞ്ഞിക്കണ്ണന്‍,ലക്ഷ്മി ബാബു, മീന കമ്പ്രത്ത്, രസിക സത്യന്‍, പ്രണവ് ബാബു തുടങ്ങിവര്‍ പങ്കെടുത്തു.
ക്ലബ്ബ് പ്രസിഡന്റ് ബാബു കരിങ്ങാട്ട് സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി കെ. പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!