ചെറുവത്തൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ച് ഗ്യാസ് സിലിണ്ടര്‍ വിതരണ കേന്ദ്രത്തിലെ
ജീവനക്കാരന് മരിച്ചു. ചെറുവത്തൂര്‍ പൊന്മാലം സ്വദേശി കൃഷ്ണന് നായര്‍ തളിയില്‍ മാധവിയമ്മ ദമ്പതികളുടെ മകന് ടി.മണികണ്ഠന് (48) ആണ് മരിച്ചത്. വിഷുദിനത്തില്‍ രാത്രി 7 മണിയോടെ ചെറുവത്തൂര്‍ കനറാ ബാങ്കിന് സമീപം വെച്ചാണ് അപകടം. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചന്തേര പോലീസ് ഓട്ടോ ഡ്രൈവര്‍ക്ക് എതിരെ കേസെടുത്തു. സഹോദരങ്ങള്‍: അജിത, പുഷ്പ, രഘുനാഥ്, പരേതയായ സാവിത്രി.
