കാഞ്ഞങ്ങാട് : അതിഞ്ഞാല്‍ അരയാല്‍ ബ്രദേര്‍സ് ആതി ഥേയത്വമരുളുന്ന എസ്.എഫ്.എ അംഗീകൃത രണ്ടാമത് മന്‍സൂര്‍ ഹോസ്പിറ്റല്‍ പ്രൈസ് മണിക്കും പൂച്ചക്കാട് അന്തുമാന്‍ ഹാജി മെമോറിയല്‍ ട്രോഫിക്കും വേണ്ടിയുള്ള അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ഫ്‌ളഡ് ലൈറ്റ് ടൂര്‍ണ്ണമെന്റ് ആവേശോജ്വല തുടക്കം. അതിഞ്ഞാല്‍ എം.ബി.എം ഗ്രൗണ്ടില്‍ ലീന്‍ ഗ്രൂപ്പ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന പ്രൗഡ ഗംഭീരമായ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ഡോ: അഷറഫ് കുറ്റിക്കോല്‍ നിര്‍വഹിച്ചു.മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി. വി.തുളസി, ഇഖ്ബാല്‍ ഹെയര്‍ സെക്കന്ററി സ്‌കൂള്‍ ചെയര്‍മാന്‍ എം.ബി.എം അഷറഫ് തുടങ്ങിയവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു.സംഘാടക സമിതി ചെയര്‍മാന്‍ എം.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് ചെയര്‍മാന്‍ മട്ടന്‍ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. പ്രമുഖ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ ബഷീര്‍ വെള്ളിക്കോത്ത്,മുഹമ്മദ് കുഞ്ഞി പാലക്കി,തെരുവത്ത് മൂസ ഹാജി, പി.കരീം,ഖാലിദ് അറബിക്കാടത്ത്, പി.കെ. അബ്ദുള്ള ഹാജി,വി. കെ. അബ്ദുള്ള ഹാജി, ബഷീര്‍ ചിത്താരി,സി. എച്ച്. നിസാമുദ്ധീന്‍,കുഞ്ഞബ്ദുള്ള യുറോ,സി. കുഞ്ഞാമിന തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എഫ്. എയുടെ പതാക സ്റ്റേറ്റ് സെക്രട്ടറി സലാഹുദ്ധീന്‍ ഉയര്‍ത്തി.അരയാല്‍ ബ്രദേര്‍സിന്റെ പതാക ഉയര്‍ത്തല്‍ കര്‍മ്മം പ്രസിഡന്റ് ഹമീദ് മൗവ്വല്‍ നിര്‍വഹിച്ചു.എസ് എഫ് എ ഭാരവാഹികളായ പി.എം. എ. റഹ്മാന്‍,സൈനുദ്ധീന്‍ സന്നിതരായിരുന്നു. പി.എം. ഫാറൂഖ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് കാണിക്കളെ ഏറെ നേരം ആകര്‍ഷിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷ മേഖലയുടെ സമാധാനത്തിന് വേണ്ടി സിദ്ധീഖ് ചേരെക്കാടത്ത് രചിച്ച പ്രാര്‍ത്ഥന സന്ദേശം കൈമാറി. ആദ്യ പകുതിയില്‍ 7.35 മിനിറ്റില്‍ എടപ്പാല്‍ താരം മമ്മദ് സെന്ററില്‍ നിന്നും തൊടുത്തു വിട്ട ഗോള്‍ എടപ്പാല്‍ മുന്നിട്ട് നിന്നെങ്കിലും 22ാം മിനുട്ടില്‍ ഹാപ്പി കിള് രിയ താരം അലോയി തിരിച്ചടിച്ചു സമനിലയില്‍ തളച്ചിടുകയായിരുന്നു. 32ാം മിനുട്ടില്‍ ഹാപ്പി കിള്രിയയുടെ വലയിലേക്ക് ഇമ്രാന്റെ ബൂട്ടില്‍ നിന്നും ചീറി പാഞ്ഞു വന്ന ഗോള്‍ 21 ലായി മുന്നിട്ടു നിന്നു. തുടര്‍ന്ന് 44ാം മിനുട്ടില്‍ ലാന്‍ട്രോ കൂടി ഹാപ്പി കിള്രിയയുടെ വല കുലുക്കിയപ്പോള്‍ 31ന് സ്‌കൈ ബ്ലൂ എടപ്പാല്‍ വിജയികളായി. മികച്ച കളിക്കാരനായി സ്‌കൈ ബ്ലൂ എടപ്പാളിന്റെ ന്റെ ആഷിക്ക് അര്‍ഹനായി,ഇന്നത്തെ മത്സരം ജിംഖാന തൃശ്ശൂര്‍ ബി. എഫ്. സി. പാണ്ടിക്കാടുമായി ഏറ്റുമുട്ടും
