എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടില്‍ തെയ്യം കെട്ട് മഹോത്സവം; കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടില്‍ ഇന്നും നാളെയുമായി നടക്കുന്ന
തെയ്യം കെട്ട് മഹോത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. കുഴിക്കോല്‍ ഏടായ് മിന്ന തറവാട്ടില്‍ നിന്ന് ആരംഭിച്ച് കലവറ ഘോഷയാത്രക്ക് ആഘോഷ കമ്മറ്റി അഗങ്ങളായ മാധവന്‍ കുഴിക്കോല്‍, നാരായണന്‍, രാജന്‍ പനങ്ങാട്,കെ.സി മോഹനന്‍, കെ. രഘു എന്നിവര്‍ നേതൃത്വം നല്‍കി. മാതൃ സമിതി അംഗങ്ങളും നിരവധി ഭക്ത ജനങ്ങള്‍ പങ്കാളികളായി. രാവിലെ 5 ന് പള്ളിയറയില്‍ ദീപം തെളിയിക്കല്‍ ഉല്‍സവത്തിന് തുടക്കം കുറിച്ചത്. ഇന്ന് വൈകിട്ട് 6ന് തെയ്യം തുടങ്ങല്‍, തുടര്‍ന്ന്തറവാട് കുറത്തിയമ്മ ഗുരുദൈവങ്ങളെ കെട്ടിയാടല്‍.7ന് കരിംചാമുണ്ഡിയമ്മയുടെവിഷ്ണുമൂര്‍ത്തിയുടെയും കൊടിയിലപിടിക്കല്‍, പിലിചാമുണ്ഡിയമ്മയുടെ തുടങ്ങല്‍ തുടര്‍ന്ന് മേലേരിക്ക് തീകൊടുക്കല്‍, 8 ന് ബീരന്‍ തെയ്യം, 8.30 ന് അന്ന പ്രസാദവിതരണം, 9 ന് മണിക്ക്
മന്ത്രമൂര്‍ത്തിയുടെ പുറപ്പാട്,9.30 ന് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ചുതോറ്റം, ജോഡ് പഞ്ചുരുളി തുടങ്ങല്‍,പാഷാണമൂര്‍ത്തി തെയ്യും. 12 ന് പുലര്‍ച്ചെ 3ന് പിലിച്ചാമുണ്ഡിയമ്മയുടെ പുറപ്പാട്,4 ന് കരിംചാമുണ്ഡിയമ്മയുടെ പുറപ്പാട്, 5.30ന്
കോടിയണങ്ങ്,6 ന് മാറണ കുറത്തി, 7 ന് കാപ്പാളത്തിയമ്മ, 8 ന് ആട്ടക്കാരത്തി, 9ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്,10 ന്
കുടുംബതെയ്യം, 11 ന്കാര്‍ന്നോന്‍ തെയ്യം,12.30 മുതല്‍ അന്ന പ്രസാദ വിതരണം. ഉച്ചക്ക് 2 ന് കുഞ്ഞിക്കോരന്‍ തെയ്യം,3ന്
വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്,5 ന് വിളക്കിലരിയോടെ സമാപനം.

 

error: Content is protected !!