കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭണ്ഡാര തറവാട് നാഗ പ്രതിഷ്ഠയും രക്തശ്വരി അമ്മയുടെ കൃഷ്ണശില പ്രതിഷ്ഠയും ചടങ്ങുകള്‍ക്ക് തുടക്കമായി കുറ്റി പൂജ നടന്നു

കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനം ഭണ്ഡാര തറവാട് നാഗ പ്രതിഷ്ഠയും രക്തശ്വരി അമ്മയുടെ കൃഷ്ണശില പ്രതിഷ്ഠയും ചടങ്ങിന് തുടക്കം. ഇതിനു മുന്നോടിയായുള്ള കുറ്റിപൂജ ചടങ്ങ് നടന്നു.
ആചാരസ്ഥാനികര്‍,തറവാട്ട് അംഗങ്ങള്‍,ദേവസ്ഥാനം ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു. രണ്ടാം ദിവസം സമൂഹ പ്രാര്‍ത്ഥന, ആചാര്യവരണം, പ്രാസാദബിംബ പരിഗ്രഹം, നാന്ദീമുഖം,
പുണ്യാഹം, പ്രാസാദ ശുദ്ധി,അസ്ത്രകലശപൂജ, രാക്ഷോഘ്‌ന, വാസ്തു ഹോമങ്ങള്‍, വാസ്തുകലശ പൂജ, വാസ്തുബലി, അത്താഴപൂജ,എന്നീ ചടങ്ങുകള്‍ക്ക് ശേഷം സംസ്ഥാന പുര കളി അക്കാദമി അവാര്‍ഡ് നേടിയ ദേവനര്‍ത്തകന്‍ കുമാരന്‍ കിഴക്കുംകര,തറവാട്ടിലെ മുതിര്‍ന്ന അംഗം പൊക്കല്‍ കൊടക്കാരന്‍ എന്നിവരെ ആദരിക്കും.
തുടര്‍ന്ന്അന്ന പ്രസാദവിതരണം.എന്നിവ യും 12 ന് രാവിലെ 5 ന് ഗണപതിഹോമം, തുടര്‍ന്ന്ബിംബശുദ്ധി ക്രിയകള്‍, പ്രാസാദ പ്രതിഷ്ഠ, സാന്നിദ്ധ്യ കലശപൂജ, 8. 18 മുതല്‍ 10.21 വരെ എടവം രാശി തിരുവോണം നക്ഷത്രം മൂന്നും
നാലും കാലുകളില്‍ മുഹൂര്‍ത്തത്തില്‍ വാരിക്കാട് ശ്രീധരന്‍ തായരുടെ കാര്‍മികത്വത്തില്‍ നാഗപ്രതിഷ്ഠയും,
രക്തേശ്വരി പ്രതിഷ്ഠയും നടക്കും. തുടര്‍ന്ന് കലശാഭിഷേകം, ആശ്ലേഷബലി (സര്‍പ്പബലി), ഉച്ചപൂജ,നിത്യനിദാനം നിശ്ചയിക്കല്‍, പ്രസാദവിതരണം, തുടര്‍ന്ന് അന്നദാനം വിതരണം.

 

error: Content is protected !!