വി. കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെയ്ക്കാന്‍ ശ്രമം

മാതമംഗലം:പേരൂലില്‍ വി.കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം. കടുത്ത ഇടതുപക്ഷക്കാരനുംഎന്‍.ജി.ഒ യൂണിയന്‍ നേതാവും ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ ജീവനക്കാരനുമായ പേരൂല്‍സൗത്തിലെ എം.കെ. നാരായണന്റെ(50)വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിനാണ് തീവെയ്ക്കാന്‍ ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.വി.കുഞ്ഞികൃഷ്ണന് അനുകൂലമായി നിരന്തരം സമൂഹമാധ്യമങ്ങളില്‍ നാരായണന്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ പ്രകോപിതരായവരാണ് തീവെപ്പിന് പിന്നിലെന്നാണ് സൂചന.കനത്ത ഇടിമിന്നലും മഴയും ആയതിനാല്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പെരിങ്ങോം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 

error: Content is protected !!