പെരിയ : ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന്റെ കീഴില്‍ നാളെ രാവിലെ ഒമ്പതിന് തുടങ്ങി രാത്രി 8 മണി വരെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാവിലെ ഒമ്പതിന് വൃന്ദാവന്‍ മ്യൂസിക്കിന്റെ ഭജന, തുടര്‍ന്ന് ശ്രദ്ധാ നാഗരാജ് ബംഗ്ലൂര്‍, ഐസിരി, കീര്‍ത്തന മൈസൂര്‍, സ്മിത പ്രകാശ്, രഷ്മി , നയന ഭട്ട്, അരുണ്‍ അശോക് ആന്റ് ടീം ചാലിങ്കാല്‍ നിനാദ ബംഗ്ലൂര്‍, മുദ്ര തിരുവനന്തപുരം, വൈഷ്ണവ നൃത്യ കലാക്ഷേത്ര കോഴിക്കോട് , സിനിമാതാരം അമൃത കര്‍ത്ത എന്നിവരുടെ നിത്യ പരിപാടികളും ഉണ്ടാകും.
