കോട്ടപ്പാറ: ഐ ഐ ടി ജാം കെമിസ്ട്രി എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 661റാങ്ക് നേടി പൂജ ലക്ഷ്മി. പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ സര്‍വകലാശാല ബിഎസ് സി പോളിമര്‍ കെമിസ്ട്രി പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയിരുന്നു. കോട്ടപ്പാറയിലെ ടൈലര്‍ അഭയന്‍ ശാലിനി ദമ്പതിയുടെ മകളാണ്. സഹോദരി പുണ്യ ലക്ഷ്മി.
