തിരുവനന്തപുരം: മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം. കയ്യാറിലെ 128ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗള്‍ഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫര്‍ ചെയ്‌തെന്നാണ്
ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫര്‍ കസ്റ്റഡിയില്‍.
സംസ്ഥാനത്ത് ആദ്യമണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു
