നീലേശ്വരം: നീലേശ്വരത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകരാന്‍ ലക്ഷ്യമിട്ട് നടന്നു വരുന്ന ആകാശപാത സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മുസ്‌ലിം ജമാഅത്ത് രംഗത്ത്. സമര സമിതിയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ട് കേരള മുസ്‌ലിം ജമാഅത്ത് നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വരുന്ന ചൊവ്വാഴ്ച (07042026) ബഹുജന ഐക്യദാര്‍ഢ്യ ജാഥ സംഘടിപ്പിക്കും. രാവിലെ 11:30ന് ആനച്ചാല്‍ ക്യാമറ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മാര്‍ക്കറ്റ് ജംഗ്ഷന്‍ ചുറ്റി സഞ്ചരിക്കുന്ന റാലി സമരപ്പന്തലില്‍ സമാപിക്കും. തുടര്‍ന്ന് സമരപ്പന്തലില്‍ നടക്കുന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുസ്‌ലിം ജമാഅത്ത് സോണ്‍ സര്‍ക്കിള്‍ നേതാക്കള്‍ സംബന്ധിക്കും. നമ്മുടെ നാടിന്റെ നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തില്‍ രാഷ്ട്രീയജാതിമത ഭേദമന്യേ എല്ലാ പ്രവര്‍ത്തകരും ബഹുജനങ്ങളും പങ്കാളികളാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് നീലേശ്വരം സര്‍ക്കിള്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
