സമീര്‍ സിദ്ദീഖി ആസാദ് സേന ജില്ലാ കോര്‍ഡിനേറ്റര്‍

കാഞ്ഞങ്ങാട്: കേരളത്തിലെ സ്‌കൂള്‍, കോളേജ് ക്യാമ്പസുകളെ ലഹരിവിമുക്തമാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സേനയായ ആസാദ് സേനയുടെ കാസര്‍കോട് ജില്ല കോര്‍ഡിനേറ്ററായി കാഞ്ഞങ്ങാട് സൗത്ത് ജി വി എച്ച് എസ് സ്‌കൂളിലെ അധ്യാപകന്‍ സമീര്‍ സിദ്ദീഖിനെ നിയമിച്ചു. ഏജന്റ്‌സ് ഫോര്‍ സോഷ്യല്‍ അവയര്‍നസ് എഗയിന്‍സ്റ്റ് ഡ്രഗ്‌സ് (എ എസ് എ എഡി ) എന്നാണ് ആസാദ് സേനയുടെ പൂര്‍ണ്ണരൂപം. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ ലഹരിവസ്തുക്കള്‍ക്കെതിരെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുകയാണ് ഇതിന്റെ ലക്ഷ്യം. ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ പോലുള്ള ക്യാമ്പയിനുകള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കുന്നു. ആസാദ് സേനയുടെ പ്രധാന
ലക്ഷ്യം കാമ്പസുകളെ സമ്പൂര്‍ണ്ണ ലഹരി വിമുക്തമാക്കുക എന്നതാണ്. ബോധവല്‍ക്കരണ ക്ലാസുകള്‍, കാമ്പസുകളിലെ ലഹരി ഉപയോഗത്തിനെതിരെ നിരീക്ഷണം തുടങ്ങിയവ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ തന്നെ നടത്തും എന്നതാണ് ഈ സേനയുടെ പ്രധാന പ്രത്യേകത.സംസ്ഥാന സര്‍ക്കാരിന്റെ മികച്ച എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘യുവ ജാഗരണ്‍’ പദ്ധതിയുടെ കാസര്‍കോട് ജില്ല നോഡല്‍ ഓഫീസര്‍, എന്‍ എസ് എസ് കാസര്‍കോട് ടൗണ്‍ ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍, സ്‌കൂളിലെ കരിയര്‍ മാസ്റ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

 

error: Content is protected !!