കാഞ്ഞങ്ങാട്: ‘അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ മൂന്നാം കണ്ണാണ്. നമ്മുടെ ഇഷ്ടം കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കല്‍ അല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം. അവരുടെ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് ശരിയായ വഴിയിലേക്ക് നയിക്കലാണ് അധ്യാപകരുടെ കടമ’ — ഹോസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സി അബ്ദുല്‍ റാസിഖ് പറഞ്ഞു.അജാനൂര്‍ ഗവണ്‍മെന്റ് മാപ്പിള എല്‍.പി സ്‌കൂളിന്റെ 99ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. സ്വന്തം ബാല്യകാല അനുഭവം പങ്കുവെച്ച അദ്ദേഹം പറഞ്ഞു: ‘നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ അധ്യാപകന്‍ നല്‍കിയ പുസ്തകം വായിച്ച് ‘മേശ’ എന്ന കഥ ഞാന്‍ എഴുതിയിരുന്നു. ഒരു അധ്യാപകന്റെ പ്രചോദനമാണ് വിദ്യാര്‍ത്ഥിയുടെ ജീവിതം മാറ്റുന്നത്’. പി.ടി.എ പ്രസിഡന്റ് ഷംസിര്‍ ബി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഗുലാം മുഹമ്മദ് സ്വാഗതം പറഞ്ഞു.മന്‍സൂര്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് പാലക്കി മുഖ്യാതിഥിയായി. ബേക്കല്‍ എ.ഇ.ഒ കെ. സുരേന്ദ്രന്‍, സെലിബ്രിറ്റി ഗസ്റ്റ് സുധിഷ് കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. തെരുവത്ത് മുസ്സ ഹാജി, ഹമീദ് ചേരക്കാടത്ത്, ഷിബ ഉമ്മര്‍, പി.കെ. കണ്ണന്‍, പി.എം. ഫൈസല്‍, കെ. കുഞ്ഞി മൊയ്തീന്‍, സി.എച്ച്. സുലൈമാന്‍ ഹാജി, ഷെയഷാദ് ബാംഗ്‌സന്‍, ഷബീര്‍ മാട്ടുമ്മല്‍, സറീന യൂസഫ്, പി.എം. ഫറൂഖ് ഹാജി, അബ്ദുല്‍ റഹ്മാന്‍ കൊളവയല്‍, അഷറഫ് ഹന്ന, സി.കെ. നാസ്സര്‍, പ്രസന്ന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പുതുതായി ഒന്നാം ക്ലാസ്സില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ വരവേല്‍പ് അബ്ദുല്‍ സലാം മാസ്റ്റര്‍ (ബി.പി.സി, ബേക്കല്‍) നിര്‍വഹിച്ചു.സിന്ധു എ.കെ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഫൈസല്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടന്നു.
