കാസര്‍കോട്: ഭാരതീയ മസ്ദൂര്‍ സംഘത്തിന് കാസര്‍കോട് ജില്ലയില്‍ പുതുതായി നിര്‍മ്മിക്കുന്ന കാര്യാലയത്തിന്റെ ശിലാന്യാസകര്‍മം രാഷ്ട്രീയസ്വയം സേവകസംഘം ദക്ഷിണക്ഷേത്ര പ്രചാരക് പി എന്‍ ഹരികൃഷ്ണകുമാര്‍ നിര്‍വഹിച്ചു.ബി എം എസ് ജില്ലാ പ്രസിഡന്റ് ഉപേന്ദ്രന്‍ കോട്ടക്കണ്ണി അധ്യക്ഷത വഹിച്ചു. ബി എം എസ് ദേശീയഉപാധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, ബി എം എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍, ദക്ഷിണക്ഷേത്രീയ സംഘടന സെക്രട്ടറി എം പി രാജീവന്‍, സംസ്ഥാന സംഘടന സെക്രട്ടറി എം മഹേഷ്, സംസ്ഥാന ട്രഷറര്‍ പി ബാലചന്ദ്രന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.പി മുരളീധരന്‍, രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ സംഘചാലക് പ്രഭാകരന്‍ മാസ്റ്റര്‍, സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് അഡ്വ. കരുണാകരന്‍ നമ്പ്യാര്‍, കര്‍ണാടക ബല്‍ത്തങ്ങാടി എം എല്‍ എ ഹരീഷ് പൂഞ്ച, ആര്‍ എസ് എസ് ജില്ലാ കാര്യവാഹ് പവിത്രന്‍,വിഭാഗ് കാര്യവാഹ് ലോകേഷ് ജോഡ്ക്കല്‍,കാസര്‍കോട് ലോകസഭാമണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി എം എല്‍ ആശ്വനി,വി എച്ച് പി വിഭാഗ് സംഘടന സെക്രട്ടറി സംഗപ്പഭണ്ഡാരി,ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ശങ്കര ബി കെ, ജഗന്നാഥ് ബിട്ടള, പി രമേശ്, ബി ജെ പി സംസ്ഥാന സമിതി അംഗം എ. വേലായുധന്‍,എ ബി വി പി ജില്ലാ സെക്രട്ടറി മനോജ്, ധീവര സഭ സംസ്ഥാനഭാരവാഹി സുരേഷ് കീഴൂര്‍ എന്നിവര്‍ സംബന്ധിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി കെ വി ബാബു സ്വാഗതവും പി ദിനേശ് നന്ദിയും പറഞ്ഞു.
