’25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; ആശാവര്‍ക്കര്‍മാര്‍ക്ക് 700 രൂപ ദിവസവേതനം’; യുഡിഎഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്തുമണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് പത്രിക പുറത്തിറക്കിയത്. ‘കേരളം ജയിക്കും, യുഡിഎഫ് നയിക്കും’ എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യം.
ഇന്ദിര ഗ്യാരന്റിക്കാണ് പത്രികയില്‍ പ്രധാന മുന്‍ഗണന നല്‍കുന്നത്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പ്രത്യേക എംപവറിംഗ് കമ്മിറ്റി രൂപീകരിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കി.

പ്രധാന വാഗ്ദാനങ്ങള്‍

  • സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്രകോളേജ്
  • വിദ്യാര്‍ത്ഥിനികള്‍ക്ക് 1000 രൂപ പ്രതിമാസ ധനസഹായം
  • ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കും
  • എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെ സൗജന്യ ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്
  • യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പ
  • മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
  • മിഷന്‍ സമുദ്ര, വ്യോമയാന വികസനം, എംഎസ്എംഇ സംരംഭങ്ങള്‍, ജോബ് വാച്ച് ടവര്‍, വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി എന്നിവ സ്വപ്ന പദ്ധതികള്‍
  • അര്‍ഹരായ കുട്ടികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിനായി കെആര്‍ നാരായണന്‍ സ്‌കോളര്‍ഷിപ്പ്, ലോണ്‍ സ്‌കോളര്‍ഷിപ്പ്
  • അങ്കണവാടികളിലെ കുട്ടികള്‍ക്ക് ത്രൈമാസ മെഡിക്കല്‍ ചെക്കപ്പ്
  • ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം കുറഞ്ഞത് 700 രൂപയാക്കും
  • ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്ന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ്
  • ഡയാലിസിസ് രോഗികള്‍ക്ക് തുടര്‍ചികിത്സ കുറഞ്ഞ നിരക്കില്‍
  • പാചകവാതക തൊഴിലാളികള്‍ക്ക് ഓണറേറിയം കൂട്ടും
  • യുവാക്കള്‍ക്ക് കുടുംബശ്രീ പോലെ യുവശ്രീ
  • കമ്യൂണിറ്റി കിച്ചണ്‍ വിപുലീകരിക്കും
  • കേരളത്തെ ലോകോത്തര ഹെല്‍ത്ത് ഡെസ്റ്റിനേഷനാക്കും
  • എല്ലാ പഞ്ചായത്തുകളിലും അടിയന്തര ചികിത്സാ സൗകര്യമുള്ള ആംബുലന്‍സ്
  • പബ്‌ളിക് ഹെല്‍ത്ത് കേഡര്‍ സമ്പൂര്‍ണമാക്കും
  • പോണ്ടിച്ചേരിയിലെ ജിപ്മര്‍ മാതൃകയില്‍ ബില്‍ രഹിത ആശുപത്രികള്‍
  • കേരളത്തില്‍ മൊബൈല്‍ കീമോതെറാപ്പി യൂണിറ്റുകള്‍
  • നിര്‍ധനരായ കുടുംബത്തിലെ സ്ത്രീകള്‍ക്ക് സൗജന്യ മാമ്മോഗ്രാം
  • ഓണ്‍ലൈന്‍ ടാക്‌സി കസ്റ്റമര്‍ കെയര്‍ 24/7 ആക്കും
  • സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ നിലത്തുകിടക്കേണ്ട അവസ്ഥയുണ്ടാകില്ല
    രോഗികള്‍ക്ക് ബെഡ് അവകാശമാക്കും.
error: Content is protected !!