കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം ഉണ്ടായ വേനല്‍ക്കാല കാറ്റിലും മഴയിലും രാവണേശ്വരത്ത് വ്യാപക നഷ്ടം. രാവണീശ്വരം മാക്കിയില്‍ പെരുന്തട്ട തമ്പാന്‍ നമ്പ്യാരുടെ നൂറു വാഴ കാറ്റില്‍ നിലം പതിച്ചു. മൂന്നാം വാര്‍ഡ് മെമ്പര്‍ എ. തമ്പാന്‍ മക്കാക്കോടന്റെ 50 വാഴയും തണ്ണോട്ട് ആമ്പിലാരി വീട് ബാലന്റെ 600 വാഴയും കെ കരുണാകരന്‍ കുന്നത്തിന്റെ തൊഴുത്തും പൂര്‍ണമായി നശിച്ചു. കൃഷിക്കാര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. പെരുന്തട്ട തമ്പാന്‍ നമ്പ്യാരുടെ നിലം പതിച്ച വാഴത്തോട്ടം എല്‍ഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സന്ദര്‍ശിച്ചു.
