ചുള്ളിക്കര : കുരുന്നുകള്‍ അറിവനുഭവങ്ങള്‍ തേടി മദ്രസയിലേക്ക്..റംസാന്‍ അവധിക്ക് ശേഷം അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനായി വിദ്യാര്‍ത്ഥികള്‍ അക്ഷര ലോകത്തേക്ക് ആദ്യ ചുവടുമായി മദ്രസ പ്രവേശനോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍ എത്തി.അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്ന ഫത് ഹേ മുബാറകിന് അബ്ദുറഹിമാന്‍ നൂറാനി സ്വാഗതം പറഞ്ഞു. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഷിഹാബുദീന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. യാക്കൂബ് ചെമ്പേരി, മദ്രസ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു
