മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം ഹനുമദ് ജയന്തിയും പ്രതിഷ്ഠാദിന ആഘോഷവും ഏപ്രില്‍ 1,11ദിവസങ്ങളില്‍

മാവുങ്കാല്‍: ആനന്ദാശ്രമം മഞ്ഞംപൊതി കുന്നിന്റെ നെറുകയില്‍ പ്രതിഷ്ഠിതമായ മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രത്തില്‍ നടക്കുന്ന ഹനുമദ് ജയന്തിയും പ്രതിഷ്ഠാദിനാഘോഷവും ഏപ്രില്‍1,11എന്നീ തീയ്യതികളിലായി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഹനുമദ് ജയന്തി ദിനമായ ഏപ്രില്‍ 1ന് രാവിലെ 6 മണിക്ക് നടതുറക്കല്‍,
8 ന് ഗണപതിഹോമം 9ന് കലശപൂജ, കലശാഭിഷേകം, 10 ന് അലങ്കാരപൂജ, 10.30ന് ഒടിയൂര്‍ ശ്രീ ഗുരുദേവദത്ത
സംസ്ഥാപനം സ്വാമി പരമപുജ്യ ശ്രീ ശ്രീ ഗുരുദേവാനന്ദ സ്വാമികള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കും. തുടര്‍ന്ന് അന്നപ്രസാദം. 3 ന് വര്‍ണ്ണശബളമായ പരിക്രമണ ഘോഷയാത്ര. വാദ്യമേളഘോഷത്തോടെ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് മുത്തപ്പന്‍ തറ, കല്യാണ്‍ റോഡ്, മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രം വഴി ക്ഷേത്രത്തിലെത്തും.
6 മണിക്ക് ദീപാരാധന പൗര്‍ണ്ണമി പൂജ ശേഷം പ്രസാദവും ലഘുഭക്ഷണവും,7 ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം’തുളസികതിര്‍’ ജയകൃഷ്ണന്‍ പത്തനംതിട്ടയും സംഘവും നയിക്കുന്ന സംഗീതനിശ എന്നിവയും പ്രതിഷ്ഠാദിന ചടങ്ങുകള്‍ ഏപ്രില്‍ 11ന് നടക്കുമെന്ന് സംഘാടക സമിതിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.

 

error: Content is protected !!