കാഞ്ഞങ്ങാട്: യുദ്ധത്തിനും അക്രമത്തിനുമെതിരെ ആഗോളത്തലത്തില്‍ പ്രവത്തിച്ചുവരുന്ന വേള്‍ഡ് വിത്തൌട്ട് വാര് ആന്റ് വയലന്‍സിന്റെ കാസര്‍കോട് ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടില്‍ സമാധാനസംഗമം സംഘടിപ്പിച്ചു.അക്രമരഹിത സമൂഹത്തിനായി യത്നിക്കുമെന്നതിന്റെ അടയാളമായി സംഗമത്തില്‍ പങ്കെടുത്തവരെല്ലാം പ്രത്യേകം സജ്ജീകരിച്ച ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി.ജില്ലാ സെക്രട്ടറി വിജയകുമാര്‍ ഹരിപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രദീപന് മഠത്തില്‍ ഉല്‍ഘാടനം ചെയ്തു. ലോകത്തിലെ വിവിധരാജ്യങ്ങളില്‍ കൂടി കടന്നുപോകുന്ന നാലാമത് വേള്‍ഡ് പീസ് മാര്‍ച്ചിനെ സംബന്ധിച്ചും അക്രമരഹിത മാനസികാവസ്ഥ കൈവരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഹമീദ് ബദിയടുക്ക,എം. കെ.ദിവാകരന് അഴീക്കോട്, സതീശന് മിന്നാടന്‍,ദിനേശ് കുമാര്‍. ടി ,അബ്ദുല്‍ ലത്തീഫ് നീലേശ്വരം, രാമചന്ദ്രന് ബാത്തൂര്‍, ബാലന് കുന്നുമ്മല്‍, പദ്മനാഭന്. ഇ. വി, സരിജ ബാബു, മനോജ് ഞാണിക്കടവ്, അഡ്വ. എന്‍. കരുണാകരന്,പി. പത്മാവതി, അനില്‍ മുതിരക്കാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി. വി. ജയരാജ് സ്വാഗതവും കെ. എ. റഹ്മാന് നന്ദിയും പറഞ്ഞു.ജോണി വര്‍ഗീസ്, സുരേഷ് മഹിമ, അമ്പലത്തറ നാരായണന് എന്നിവര്‍ നേതൃത്വം നല്കി.
