മലയോരം തൊട്ടറിഞ്ഞ് ഷൈജി ഓട്ടപ്പള്ളി

മലയോര ഗ്രാമങ്ങള്‍ തൊട്ടറിഞ്ഞ് ഷൈജി ഓട്ടപ്പള്ളിയുടെ പര്യടനത്തിന് വന്‍ സ്വീകാര്യത.
ഇന്നലെ രാവിലെ പത്തോടെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പിയെ സന്ദര്‍ശിച്ച കാഞ്ഞങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷൈജി ഓട്ടപ്പള്ളി നേരെ പോയത് മണ്ഡലത്തിലെ ആദ്യ സ്വീകരണ കേന്ദ്രമായ ചോയ്യങ്കോടേക്കായിരുന്നു. സ്ഥാനാര്‍ത്ഥിയെ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം യു ഡി എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. താജുദീന്‍ കമ്മാടം അധ്യക്ഷത വഹിച്ചു. നേതാക്കളായ ബഷീര്‍ വെള്ളിക്കോത്ത്, എ ഹമീദ് ഹാജി, വി ഗോപി, സി വി ഭാവനന്‍, ഉമേശന്‍ വേളൂര്‍, സി ഒ സജി, പ്രിന്‍സ് ജോസഫ്, സാലു, ബാലഗോപാലന്‍ പ്രസംഗിച്ചു. തുടര്‍ന്ന് ചോയ്യങ്കോട് ടൗണില്‍ സ്വീകരണം. പിന്നീട് കൂവാറ്റി, ചാമക്കുഴി, ചാങ്ങാട്, കൊല്ലമ്പാറ, കരിന്തളം, കോയിത്തട്ട, കാലിച്ചാമരം, കുമ്പളപ്പള്ളി, കാട്ടിപ്പൊയില്‍, കൂടോല്‍, ബിരിക്കുളം, കൂരാംകുണ്ട്, പരപ്പ, തുമ്പ, എന്നിവിടങ്ങളില്‍ പര്യടനത്തിന് ശേഷം പട്‌ളം കോളനിയില്‍ സമാപിച്ചു. പര്യടനത്തിനിടെ കോയിത്തട്ട,, കോളം കുളം എന്നിവിടങ്ങളിലെ രണ്ട് മരണ വീടുകളും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. ഇന്ന് സ്ഥാനാര്‍ത്ഥി കോടോംബേളൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തും.

 

error: Content is protected !!