കക്കാട്ട് കിഴക്കേയില്ലത്ത് സാവിത്രി അന്തര്‍ജനം അന്തരിച്ചു

നീലേശ്വരം: കക്കാട്ട് കിഴക്കേയില്ലത്ത് സാവിത്രി അന്തര്‍ജനം(70) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം. ഭര്‍ത്താവ്: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുന്‍ പെരിയനമ്പി, റിട്ട.അസിസ്റ്റന്റ് സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജര്‍ ബ്രഹ്മശ്രീ കക്കാട്ട് വാരികാട്ട് നാരായണപട്ടേരി. മക്കള്‍: എന്‍.എസ്.വീണ (അധ്യാപിക രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം), തന്ത്രരത്‌നം വിനീത് പട്ടേരി . മരുമക്കള്‍: കീക്കാംകോട്ട് പുതിയില്ലം ശങ്കരനാരായണ തന്ത്രി, കൃഷ്ണകല. സഹോദരങ്ങള്‍: വിഷ്ണുകക്കോത്തായര്‍(തിരുവനന്തപുരം മിത്രാനന്തപുരം മേല്‍ശാന്തി), ശ്രീദേവി അന്തര്‍ജനം(മൂലക്കില്ലത്ത് കക്കാട്ട്), പരേതയായ കല്യാണി.

 

error: Content is protected !!