ഇടതുപക്ഷ ജനാധിപത്യ മുന്നണി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കോഫി വിത്ത് ഗോവിന്ദന്‍ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞങ്ങാട് മണ്ഡലം യുവജന സംഘടനകളുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വക്കേറ്റ് ഗോവിന്ദന്‍ പള്ളിക്കാപ്പിലുമായി സംവദിക്കുന്നതിനായി കാഞ്ഞങ്ങാട് കടപ്പുറം കൈറ്റ് ബീച്ചില്‍ കോഫി വിത്ത് ഗോവിന്ദന്‍ പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ നിരവധി യുവ ജനങ്ങളും വ്യക്തികളും തങ്ങളുടെ വികസന കാഴ്ചപ്പാടുകളും പരാതികളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുമായി പങ്കിട്ടു. മണ്ഡലത്തില്‍ നിന്നും വിജയിക്കുകയാണെങ്കില്‍ ന്യായമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയും അവ നേടിയെടുക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുകയും ചെയ്യുമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത് ഉത്തരേന്ത്യക്കാരിയായ യുവതി തങ്ങളുടെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ അനുഭാവപൂര്‍വ്വം പരിഹരിക്കാം എന്ന് പള്ളിക്കാപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം വി. ഗിനീഷ് അധ്യക്ഷത വഹിച്ചു. സോയ കെ. കെ., എം.ശ്രീജിത്ത്, സുജിത്ത് മോനാച്ച, ജി. വിഷ്ണു എന്നിവര്‍ സംസാരിച്ചു. ധനീഷ് ബിരിക്കുളം സ്വാഗതം പറഞ്ഞു. ജോജി എസ് ബാബുവിന്റെ ഗസല്‍ സന്ധ്യയും അരങ്ങേറി

 

error: Content is protected !!