തൃക്കരിപ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കര്‍മ്മപഥത്തില്‍ മുന്‍നിരക്കാരനും ബി ജെ പിയുടെ സമുന്നതനായ നേതാവുമായ കെ കുഞ്ഞിരാമന് എന്ന ബിരിച്ചേരി കുഞ്ഞിരാമന്(78) അന്തരിച്ചു . 1946 ബിരിച്ചേരിയില്‍ പൊക്കന്റേയും കുണ്ടത്തില്‍ കുമ്പയുടേയും മകനായി ജനിച്ച കുണ്ടത്തിന് കുഞ്ഞിരാമന് ചെറുപ്പം മുതല്‍ തന്നെ തൃക്കരിപ്പൂരിന്റെ വിവിധ പ്രദേശങ്ങളില്‍ സംഘ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പെടുക്കുന്നതില്‍ വ്യാപൃതനാവുകയും അടിയന്തിരാവസ്ഥാക്കാലത്ത് അതിക്രമത്തിന്നെതിരെ നടത്തിയ പോരാട്ടത്തില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയാവുകയും ചെയ്തിരുന്നു.ഇതിന്റെ ശാരീരിക അവശതകള്‍ എറെ അനുഭവിച്ചു സ്വന്തം സുഖ സൗകര്യ!ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതെ ജനസംഘത്തിന്റേയും ബി ജെ പിയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അപൂര്‍വ്വം ചില നേതാക്കളില്‍ ഒരാളാണ് കെ. കുഞ്ഞിരാമന് എന്ന ബിരിച്ചേരി കുഞ്ഞിരാമന്. ബി ജെ പി കാസര് കോട് ജില്ലാ വൈസ്പ്രസിഡണ്ടായും, സംസ്ഥാന കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ല്തൃക്കരിപ്പൂര് അസംബ്ലി മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചു. തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബേങ്ക് സ്ഥാപിക്കുന്നതിന് മുന്‍നിരയിലായിരുന്നു. ബേങ്കിന്റെ ഡയരക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിലെ ആദ്യകാല കലാസാംസ്ക്കാരിക സംഘടനയായ കേസരി ക്ലബ്ബിന്റെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയും ക്ലബ്ബിന്റെ നിരവധി നാടകങ്ങളില്‍ കഥാപാത്രങ്ങള്‍ക്ക് വേഷപകര്‍ച്ച നല്‍കുകയും ചെയ്തിട്ടുണ്ട്. സംഘപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ജനങ്ങളുടെ സുഹൃത്തായും നേതാവായും സേവകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ടി .വി.ലീല മക്കള്‍: തുളസി,സജിത്ത്, ലതിക .മരുമക്കള്‍:എം.ശശി(സിവില്‍ എഞ്ചിനിയര്‍ പയ്യന്നൂര്‍), ഷാജു(കന്നുവിട് കടപ്പുറം) രമ്യ .സഹോദരങ്ങള്‍:പരേതരായ കുണ്ടത്തിത്തില് അമ്പു(ആണ്ടയില്) ,കൃഷ്ണന്(തൈക്കില്‍),കുഞ്ഞിപാറു(ചങ്ങാട്)ജാനകി(കഞ്ചിയില്‍)ചിരി.
