വിജയിച്ചാല്‍ കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറ്റും: യു.ഡി.എഫ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപ്പള്ളി

കാഞ്ഞങ്ങാട്: വിജയിച്ചാല്‍ കാഞ്ഞങ്ങാടിന്റെ മുഖച്ഛായ മാറ്റുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷൈജി ഓട്ടപള്ളി. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച സ്ഥാനാര്‍ഥികളുമായി നടത്തുന്ന മുഖാമുഖ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട്ട് ഐ.ടി ഹബ്ബ്, കാഞ്ഞങ്ങാട്ട് വ്യവസായ പാര്‍ക്ക് തുടങ്ങും, ഐ.എ.എസ് അക്കാദമി പോലുള്ള വിദ്യാഭ്യാസ പദ്ധതികള്‍ കൊണ്ട് വരും. പുതുതായി ടൂറിസ്റ്റ് കോറി ഡോറായി കാഞ്ഞങ്ങാടിനെ മാറ്റുമെന്നും ഷൈജി ഓട്ടപള്ളി കൂട്ടി ചേര്‍ത്തു. പതിനഞ്ച് വര്‍ഷം എം.എല്‍.എയും മന്ത്രിയുമായിട്ടുണ്ടായിരുന്ന ഇ ചന്ദ്ര ശേഖരന് കാഞ്ഞങ്ങാട് കാര്യമായ വികസനം കൊണ്ട് വരാന്‍ സാധിച്ചിട്ടില്ല.റോഡുകളും പാലങ്ങളും അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളുണ്ടായിട്ടുണ്ടെങ്കിലും മറ്റ് തരത്തിലുള്ള വികസനം മണ്ഡലത്തില്‍ കുറവാണെന്നും ഷൈജി കുറ്റ പ്പെടുത്തി. സമാധാനപരമായ രാഷ്ട്രീയമാണ് താന്‍ ആഗ്രഹിക്കുന്നത്. ഉത്തര മലബാറില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ രൂപപ്പെട്ടിട്ടുള്ള കൊലപാത രാഷ്ട്രീയത്തില്‍ നിന്നും തീര്‍ത്തും സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തി ലേക്കുള്ള മടക്കം ത ന്റെ വിജയത്തിലൂടെ കാഞ്ഞങ്ങാടിനുണ്ടാവും. വിജയിച്ചാല്‍ സ്വന്തം ജില്ലയായ കോട്ടയത്തില്‍ നിന്നും മാറി കാഞ്ഞങ്ങാട് തന്നെ സ്ഥിര താമസമാക്കും. കാഞ്ഞങ്ങാടിനെ നേരത്തെ പരിജയമുണ്ടന്നും കുടുംബ ബന്ധങ്ങളിവി ടെയുള്ളതായും ഷൈജി വെളി പ്പെടുത്തി. യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടി, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ ഭാവനന്‍, കേരള കോണ്‍ഗ്രസ് ജോസഫ് ചെയര്‍മാന്‍ ജി റ്റോ ജോസഫ്, കെ.പി.സി.സി ജന.സെക്രട്ടറി എം അ സൈനാര്‍ എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ പ്രസ് ഫോറം പ്രസിഡന്റ് ഫസലുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ഹരി നന്ദിയും പറഞ്ഞു.

 

error: Content is protected !!