കാലിച്ചാമരം ക്രഷറില്‍ അനിശ്ചിത കാല തൊഴിലാളി സമരം ആരംഭിച്ചു.

കരിന്തളം: കാലിച്ചാമരം സിനിഷ് ക്രഷറിലെ രണ്ട് തൊഴിലാളികളെ അന്യായമായി പിരിച്ചു വിട്ട മാനേജ്‌മെന്റിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സമരം തുടങ്ങി. കാലിച്ചാമരം കേന്ദ്രീകരിച്ച് നുറുകണക്കിന്തൊഴിലാളികള്‍ പങ്കെടുത്ത് പ്രകടനം ആരംഭി’ ച്ചു.തുടര്‍ന്ന് അനിശ്ചിത കാല സമരം സി ഐ ടി യു ജില്ലാ ജനറല്‍ സെക്രട്ടറി പി. മണി മോഹന്‍ ഉല്‍ഘാടനം ചെയ്യതു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളി കരിന്തളം ഈസ്റ്റ് ഡിവിഷന്‍ കമ്മറ്റി പ്രസിഡന്റ് സി. പുഷ്പ്പന്‍,കെ. അനു എന്നി തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. സ്ഥാപനത്തില്‍ നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി ഐ ടി യു രൂപികരിച്ചതിന്റെ പേരിലാണ് പ്രതികാരനടപടി സ്വീകരിച്ചത്. തൊഴിലാളികളെ തിരിച്ചെടുക്കും വരെ സ്ഥാപനത്തില്‍ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭം വരും ദിവസങ്ങളില്‍ നടക്കും .പാറക്കോല്‍ രാജന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി.ചന്ദ്രന്‍, ഏരിയാ സെക്രട്ടറി പി.വിജയന്‍,സി ഐ ടി യു ഏരിയാ പ്രസിഡന്റ് എം.കുഞ്ഞമ്പു, പി.വി.സുജാത ,കയ നി മോഹനന്‍, വരയില്‍ രാജന്‍, പി.കൃഷ് ണന്‍,കെ.സുകുമാരന്‍, ഒ എം. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സമരസഹായസമിതി കണ്‍വീനര്‍ അഡ്വ.പി. ലോജിത് സ്വാഗതം പറഞ്ഞു.

 

error: Content is protected !!