മാസായി അശ്വിനിയുടെ റോഡ് ഷോ

കാസര്‍കോട്: ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും പന്‍വേല്‍ എംഎല്‍എ പ്രശാന്ത് ഠാക്കൂര്‍, ബെല്‍ത്തങ്ങാടി എംഎല്‍എ ഹരീഷ് പൂഞ്ച, ബൈന്തൂര്‍ എംഎല്‍.എ ഗുരുരാജ്, കന്നഡ ചലച്ചിത്ര താരം ഹര്‍ഷിക പൂനാച്ച, ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റും തെരഞ്ഞെടുപ്പ് പ്രഭാരിയുമായ അഡ്വ. കെ. ശ്രീകാന്ത്, മേഖല ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡ, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സതീഷ് കുമ്പള, ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും എന്‍ഡിഎ കാസര്‍കോട് മണ്ഡലം കണ്‍വീനറുമായ രവീശ തന്ത്രി കുണ്ടാര്‍, സവിത ടീച്ചര്‍, രാമപ്പ മഞ്ചേശ്വരം, ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍, ജില്ലാ വൈസ് പ്രസിഡന്റ് പി. രമേശ്, മുരളീധര്‍ യാദവ്, കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ എം, ജില്ലാ സെല്‍ കോര്‍ഡിനേറ്റര്‍ സുകുമാര്‍ കുദ്രെപ്പാടി, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് ഗണേഷ് പാറക്കട്ട, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഹരീഷ് നാരമ്പാടി, ബി. രവീന്ദ്രന്‍, സതീഷ് എന്‍, പന്‍വേല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സന്തോഷ് ഷെട്ടി ഉള്‍പ്പെടെ നേതാക്കളുടെയും അകമ്പടിയോടെ താളിപ്പടുപ്പ് മൈതാനത്ത് നിന്നും പതിനൊന്ന് മണിക്ക് ആരംഭിച്ച റോഡ് ഷോ ഒന്നര മണിക്കൂറോളം സമയം എടുത്താണ് പുലിക്കുന്ന് ആര്‍.ഡി. ഓഫീസ് പരിസരത്തെത്തിയത്.
പതിറ്റാണ്ടായി മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിംലീഗിനെ ഇത്തവണ വോട്ടര്‍മാര്‍ കൈയൊഴിയുമെന്ന് എന്‍ഡിഎ കാസര്‍കോട് നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി പറഞ്ഞു. സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തം ഉണ്ടായപ്പോള്‍ പോലും മണ്ഡലത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ലീഗ് തയ്യാറായില്ലെന്ന് അശ്വിനി കുറ്റപ്പെടുത്തി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി അശ്വിനി എം.എല്ലിന് കെട്ടിവെക്കാനുള്ള തുക കൈമാറി ബിഎംഎസ് ടൗണ്‍ ഓട്ടോ തൊഴിലാളി യൂണിയന്‍. റോഡ് ഷോയ്ക്ക് മുന്നോടിയായി താളിപ്പടുപ്പ് മൈതാനിയില്‍ വെച്ചാണ് കെട്ടിവെക്കാനുള്ള തുക കേശവ, ഉമേഷ് കൂട്‌ലു, വിശ്വനാഥ് ഷെട്ടി, പ്രസാദ് എന്നിവര്‍ കൈമാറിയത്.

 

error: Content is protected !!