ആവേശം വിതറി റോഡ് ഷോ: യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈജു കോട്ടപ്പള്ളി പത്രിക സമര്‍പ്പിച്ചു

കാഞ്ഞങ്ങാട് :സ്വന്തം പാര്‍ട്ടിയുടെ ചിഹ്നമായ ഓട്ടോറിക്ഷയില്‍ പത്രിക സമര്‍പ്പണത്തിന് എത്തി കാഞ്ഞങ്ങാട് മണ്ഡലം യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈജു കോട്ടപ്പള്ളി. രാവിലെ കല്യോട്ട് ശരത് ലാല്‍ കൃപേഷ് രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയതിനുശേഷം വെക്കാനുള്ള തുക ഇരുവരുടെയും പിതാവില്‍ നിന്നും സ്വീകരിച്ചാണ് സ്ഥാനാര്‍ഥി കാഞ്ഞങ്ങാട് എത്തിയത്. തുടര്‍ന്ന്അതിഞ്ഞാലില്‍ നിന്നും റോഡ് ഷോ ആയിട്ടാണ് നോമിനേഷന്‍ സമര്‍പ്പിക്കാന്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് എത്തിച്ചേര്‍ന്നത്.
പാര്‍ട്ടിയുടെ ചിഹ്നമായ ഓട്ടോറിക്ഷയിലാണ് ഷൈജി പത്രിക സമര്‍പ്പണത്തിന് എത്തിയത്.
തുടര്‍ന്ന് കാഞ്ഞങ്ങാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് മുമ്പാകെയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്..

അദ്ദേഹത്തിന്റെ കൂടെ കാസര്‍ഗോഡ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ , ഡി.സി.സി പ്രസിഡണ്ട് പി കെ ഫൈസല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്,മുസ്ലിം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്, സി വി ഭാവനന്‍,, പ്രിന്‍സ് ജോസഫ്, ബി.പി പ്രദീപ്കുമാര്‍, പി വി സുരേഷ്,ഹരീഷ് പി നായര്‍ തുടങ്ങി യു.ഡി.എഫിന്റെ നേതൃത്വനിരതന്നെ പത്രിക സമര്‍പ്പണത്തിന് ഉണ്ടായിരുന്നു.

 

error: Content is protected !!