കാഞ്ഞങ്ങാട്: കരുവാച്ചേരി ബാലകൃഷ്ണന്‍ നായര്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 26 ന് തീര്‍ത്ഥങ്കര ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്ന വി വി സുധാകരന്‍ സ്മാരക ഉത്തര മേഖല കബഡി ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ പ്രകാശനം കെപിസിസി സെക്രട്ടറി എം അസിനാര്‍ നിര്‍വഹിച്ചു. സാംസ്‌കാരിക വേദി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എന്‍ കെ രത്‌നാകരന്‍, ടി കുഞ്ഞികൃഷ്ണന്‍,പി വി തമ്പാന്‍,കെ പി മോഹനന്‍,കെ പി. ബാലകൃഷ്ണന്‍,വിനോദ് ആവിക്കര,ഒ വി പ്രദീപ്, പ്രമോദ് കെ റാം, സുരേഷ് കൊട്രച്ചാല്‍, രാജു. കെ , സിജോ അമ്പാട്ട്, ഷിബിന്‍ ഉപ്പിലിക്കൈ,വിനീത് എച്ച്. ആര്‍,
അച്ചുതന്‍ മുറിയനാവി, സതീശന്‍ പറക്കാട്ടില്‍, രാജേഷ് ഒഴിഞ്ഞവളപ്പ്, കെ. വി കുഞ്ഞിക്കണ്ണന്‍, അരവിന്ദാക്ഷന്‍ കാരട്ടുവയല്‍, രതീഷ് ഒഴിഞ്ഞവളപ്പ്, സുരേഷ് പാലോട്ടില്‍, രത്‌നാകരന്‍ നെല്ലിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു
