കാസര്‍ഗോഡ് ജില്ല റൈഫിള്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഇഫ്ത്താര്‍ സംഗമവും നടത്തി; പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ.സി.കെ.സബിത മുഖ്യാതിഥിയായി

അമ്പലത്തറ: കാസറഗോഡ് ജില്ലാ റൈഫിള്‍ അസോസിയേഷന്റെ 2025,2026 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡിയോഗവും ഇഫ്താര്‍ സംഗമവും അമ്പലത്തയിലുള്ള റൈഞ്ചില്‍വച്ച് വിപുലമായ പരിപാടികളോടെ നടന്നു. വാര്‍ഷിക ജനറല്‍ ബോഡിയോഗത്തില്‍ റൈഫിള്‍ അസോസിയേഷന്‍ മുതിര്‍ന്ന അംഗം എ.ഹമീദ് ഹാജി അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പറും പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡോ: സി.കെ.സബിത മുഖ്യാതിഥിയായി പങ്കെടുത്തു പെരുന്നാള്‍ സന്ദേശം നല്‍കി. പരിശുദ്ധ റമദാന്‍ മാസത്തിലെ ഈ പുണ്യസന്ധ്യയില്‍, ഇഫ്താര്‍ സംഗമത്തിലൂടെ നമ്മള്‍ ഒത്തു ചേരുന്നത് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹരമായ പ്രതീകമാണ്. ഉപവാസം നമ്മെ പഠിപ്പിക്കുന്ന സഹനവും കരുണയും പങ്കിടലും ഈ സംഗമത്തില്‍ കൂടുതല്‍ ശക്തമായി അനുഭവപ്പെടുന്നു. ഇത് ഭക്ഷണം പങ്കിടുന്ന ഒരു അവസരം മാത്രമല്ല, ഹൃദയങ്ങള്‍ തമ്മില്‍ ബന്ധപ്പെടുന്ന ഒരു സ്‌നേഹവേദിയുമാണ്. പരസ്പര ബഹുമാനവും സഹകരണവും നിറഞ്ഞ ഒരു സമൂഹത്തെ വളര്‍ത്താന്‍ ഇത്തരം സംഗമങ്ങള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ, ഇഫ്താര്‍ സംഗമം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ഐക്യവും പകരട്ടെ എന്ന് ഡോ: സി.കെ.സബിത ആശംസിച്ചു. യോഗത്തില്‍ റൈഫിള്‍ അസോസിയേഷന്‍ ജില്ല
സെക്രട്ടറി നാസര്‍ സ്വഗതവും,വാര്‍ഷികറിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍
എ.കെ.ഫൈസല്‍ അവതരിപ്പിച്ചു. ജോ:സെക്രട്ടറി പി.വി.രാജേന്ദ്രകുമാര്‍ നന്ദി പറഞ്ഞു. ജില്ലയിലെ പ്രമുഖരായ വ്യക്തികള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.

പുതുതായി നിര്‍മ്മിക്കുന്ന പോയന്റ്(.22) മീറ്റര്‍ ഷൂട്ടിംങ് റേഞ്ചും ഡോര്‍ മെട്രിയോടുകൂടിയ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടുത്ത ജില്ലാ ചാമ്പ്യന്‍ ഷിപ്പിന് മുമ്പായി പൂര്‍ത്തീകരിക്കാന്‍ ജനറല്‍ ബോഡിയോഗം തീരുമാനിച്ചു.

 

error: Content is protected !!