ഖത്തര്‍, ഷാര്‍ജ കെഎംസിസി പി.ടി.എച്ചിനുള്ള ഫണ്ട് വിതരണവും ആദരവും നടത്തി

കാഞ്ഞങ്ങാട് : ഖത്തര്‍ കെഎംസിസി അജാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെയും, ഷാര്‍ജ കെഎംസിസി കാഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫിന്റെ ഭാഗമായി അജാനൂര്‍ പി.ടി. എച്ചിനുള്ള ഫണ്ട് കൈമാറ്റവും പി.ടി.എച്ച് സേവന ടീമിനുള്ള ആദരവും മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ഓഫീസില്‍ നടന്നു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക് ഹസൈനാര്‍ ഹാജി ആദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെഎംസിസി കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി അഷറഫ് ആവിയില്‍ പിടിഎച്ചിനുള്ള ഫണ്ട് കൈമാറ്റവും പി.ടി.എച്ച് പ്രവര്‍ത്തന അംഗങ്ങളായ ജാബിര്‍ അറബിക്കാടത്ത്, കൗലത്ത് കരീം, ജസ്‌ന ജാബിര്‍ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടത്തി. ഷാര്‍ജ കെഎംസിസിയുടെ ഫണ്ട് കൈമാറ്റം കെഎംസിസി നേതാവ് സി.ബി. നൗഫല്‍ നിര്‍വഹിച്ചു. പി.ടി.എച്ച് ചെയര്‍മാന്‍ കെ.കെ. അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് ദേശീയ കൗണ്‍സിലര്‍ എ.ഹമീദ് ഹാജി,പഞ്ചായത്ത് ഭാരവാഹികളായ കെ. എം.മുഹമ്മദ് കുഞ്ഞി, കപ്പണക്കാല്‍ മുഹമ്മദ് കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്,പി.ടി.എച്ച് ട്രഷറര്‍ മുഹമ്മദ് സുലൈമാന്‍, കോ ഓഡിനേറ്റര്‍ ശംസുദ്ധീന്‍ കൊളവയല്‍, കെഎംസിസി നേതാക്കളായ സി.ബി.കരീം, അബ്ദുള്ള അലങ്കാല്‍,പി. എച്ച്. അയ്യൂബ്, വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞാമിന, ജനറല്‍ സെക്രട്ടറി ഹാജറ സലാം,കര്‍ഷക സംഘം വനിതാ വിങ് ജില്ലാ പ്രസിഡന്റ് പി.എം. ഫാത്തിമ ടീച്ചര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി കെ. സി.ശാക്കിറ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി നന്ദി പറഞ്ഞു.

 

 

error: Content is protected !!