തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം കളറാക്കി എന്‍ഡിഎ

മാവുങ്കാല്‍: ബിജെപി പ്രവര്‍ത്തകരുടെ ഊര്‍ജ്ജവും ആവേശമായിരുന്ന സ്വര്‍ഗ്ഗീയ മടിക്കൈ കമ്മാരന്റെ
ഓര്‍മ്മകള്‍ ഉറങ്ങുന്ന മണ്ണില്‍ നിന്നും കാഞ്ഞങ്ങാട് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം ബല്‍രാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉജ്ജ്വല തുടക്കംകുറിച്ചു. ഏച്ചിക്കാനം കല്യാണത്തെ സ്മൃതി മണ്ഡപത്തിലെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍ ,കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി വി.കുഞ്ഞിക്കണ്ണന്‍ ബളാല്‍ , മണ്ഡലം പ്രസിഡന്റുമാരായ  എം പ്രശാന്ത്, വിനീത് മുണ്ടമണി, ജനറല്‍ സെക്രട്ടറിമാരായ കെ.കെ.വേണുഗോപാലന്‍, ശ്രീജിത്ത് പറക്കളായി, , ബിജിബാബു, സെക്രട്ടറിമാരായ എം പ്രദീപന്‍, വൈശാഖ് മാവുങ്കാല്‍, പി മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് പി നാരായണി, മഹിളാമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ ശോഭന, ഇ.കൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എം.പ്രകാശന്‍, ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം, അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗംഗാധരന്‍ രാംനഗര്‍ തുടങ്ങി നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍
ഷാള്‍ അണിച്ച് സ്വീകരിച്ചു. മടിക്കൈ കമ്മാരന്റെയും ബലിദാനി കെ.പി ഭാസ്‌കരന്‍ എന്നിവരുടെ സ്മൃതി
മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി. തുടര്‍ന്ന് മണ്ഡലത്തിലെ മുതിര്‍ന്ന നേതാക്കളുടെയും മണ്‍മറഞ്ഞവരുടെ
വീടുകളില്‍ എത്തി അനുഗ്രഹം തേടി. വൈകീട്ട് പുതിയ കോട്ടയില്‍ നിന്ന് കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്തേക്ക് റോഡ് ഷോ നടത്തി. വാദ്യമേള അകമ്പടി യോടുകൂടി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി,
സ്ത്രീകള്‍ അടക്കമുളള നിരവധി പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നു.

 

error: Content is protected !!