കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ നടന്ന് വരുന്ന പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയില്‍ ആചാര സ്ഥാനിക സംഗമം സംഘടിപ്പിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ നിന്നായി നൂറുകണക്കിന് ആചാര സ്ഥാനികര്‍ പരിപാടിയില്‍ പങ്കെടുത്തു.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസു ആചാര സംഗമം ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി ചെയര്മാന് പെരിയ രാജന് അധ്യക്ഷത വഹിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മണന്, ഉത്തരമലബാര്‍ ക്ഷേത്ര സംരക്ഷണ സമിതി മേഖല ജനറല്‍ സെക്രട്ടറി അനില്‍ മടിക്കൈ, പഞ്ചായത്ത് അംഗം എന്‍ രമണന്, ഉമേശന് വേളൂര്‍ ,പുതിയൂര്‍ കുഞ്ഞിരാമന്, ക്ഷേത്രസംരക്ഷണ സമിതി പയ്യന്നൂര്‍ മേഖല പ്രസിഡന്റ് ടി വി പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം വി പത്മനാഭന് സ്വാഗതവും സാമ്പത്തിക കമ്മറ്റി കണ്‍വീനര്‍ കെ വി ശശികുമാര്‍ നന്ദിയും പറഞ്ഞു.
ഇന്ന് രാത്രി 7 മണിക്ക് സാംസ്കാരിക സമ്മേളനം നടക്കും.തുടര്‍ന്ന് 8 മണിക്ക് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും.
നാളെ ( മാര്‍ച്ച് 19 ന് ) രാവിലെ 6.37 മുതല്‍ 7.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് പീഠ പ്രതിഷ്ഠ.തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍.ഉച്ചയ്ക്ക് 12 ന് അന്നദാനത്തോടെ മൂന്നു ദിവസങ്ങളിലായി നടന്നു വന്ന ഉത്സവാഘോഷങ്ങള്‍ക്ക് പരിസമാപ്തിയാവും.
