കീഴ്മാല പുതിയ സ്ഥാനം പൂമാല ഭഗവതി ക്ഷേത്രത്തില്‍ പുന: പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം: കലവറ നിറക്കല്‍ ചടങ്ങ് നടന്നു

കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ 19 വരെ നടക്കുന്ന
പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് ഭക്തി നിര്‍ഭരമായ തുടക്കം . ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് ഇന്ന് രാവിലെ പാറക്കോല്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു . ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ആചാര്യ വരവേല്‍പ്പ്, 7 മണി മുതല്‍ പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, നൃത്തസന്ധ്യ. നാളെ രാവിലെ 10 മണിക്ക് ആചാര സംഗമവും,രാത്രി 7 മണിക്ക് സാംസ്‌കാരിക സമ്മേളനവും നടക്കും.തുടര്‍ന്ന് 8 മണിക്ക് ഗ്രേറ്റ് മാജിക് ഷോയും അരങ്ങേറും. 19 ന് രാവിലെ 6.37 മുതല്‍ 7.30 വരെയുള്ള മുഹൂര്‍ത്തത്തിലാണ് പീഠ പ്രതിഷ്ഠ.തുടര്‍ന്ന് വിവിധ പൂജാദികര്‍മ്മങ്ങള്‍. ഉത്സവാഘോഷങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയിലും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.

 

error: Content is protected !!