കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ എല്‍ഡിഎഫ് നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷനുകള്‍ 18, 19, 22 തീയതികളില്‍ നടക്കും. മഞ്ചേശ്വരം കണ്‍വന്‍ഷന്‍ 18 ന് പകല്‍ മൂന്നിന് കുമ്പള റോയല്‍ കുബ ഓഡിറ്റോറിയത്തിലും തൃക്കരിപ്പൂര്‍ കണ്‍വന്‍ഷന്‍ 18 ന് പകല്‍ മൂന്നിന് കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിലും ഉദുമ കണ്‍വന്‍ഷന്‍ 19 ന് പകല്‍ മൂന്നിന് പൊയ്‌നാച്ചി ആശിര്‍വാദ് ഓഡിറ്റോറിയത്തിലും കാഞ്ഞങ്ങാട് കണ്‍വന്‍ഷന്‍ 19ന് പകല്‍ മൂന്നിന് കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറിലും കാസര്‍കോട് കണ്‍വന്‍ഷന്‍ 22ന് പകല്‍ മൂന്നിന് ചെര്‍ക്കള ഹൈമാക്‌സ് ഓഡിറ്റോറിയത്തിലും നടക്കും.
23 നകം ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റികളും 25 നകം ബൂത്ത് മ്മറ്റികളും രൂപീകരിക്കും. സ്ഥാനാര്‍ഥികളുടെ പൊതുപര്യടനം 25 മുതല്‍ ആരംഭിക്കാനും കാഞ്ഞങ്ങാട് എം എന്‍ സ്മാരകത്തില്‍ ചേര്‍ന്ന എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ അധ്യക്ഷനായി. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീശ് ചന്ദ്രന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട പ്രവര്‍ത്തനം വിശദീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി വി രമേശന്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ബിജു തുളിച്ചേരി, എന്‍സിപി സംസ്ഥാന സെക്രട്ടറി സി ബാലന്‍, ജില്ലാ പ്രസിഡന്റ് കരീം ചന്തേര, ആര്‍ജെ ഡി ജില്ലാ പ്രസിഡന്റ് വി വി കൃഷ്ണന്‍, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് എം ഹമീദ് ഹാജി, ഐഎസ് ജെ ഡി ജില്ലാ പ്രസിഡന്റ് പി പി രാജു, കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് പി വി ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗം കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കേരളാ കോണ്‍ഗ്രസ് ബി ജില്ലാ സെക്രട്ടറി സുരേഷ് പുതിയേടത്ത്, കേരളാ കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് രതീഷ് പുതിയ പുരയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
