കാഞ്ഞങ്ങാട്:സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയില്‍ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന ഗ്രീന്‍ സ്റ്റാര്‍ ആറങ്ങാടി മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം നല്‍കി ജനകീയ ഒരുമയുടെ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ആറങ്ങാടി ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ നീലങ്കാര കുതിരക്കാളി അമ്മ ഭഗവതി ക്ഷേത്രം, കൗവ്വല്‍ മഠം വേട്ടക്കൊരു മകന്‍ ക്ഷേത്രം തുടങ്ങിയ ക്ഷേത്ര കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്ത് മതസൗഹാര്‍ദ്ദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ലോക ജനതയ്ക്ക് പകര്‍ന്നു നല്‍കുന്ന ഒരുമയുടെ ഇഫ്താര്‍ സംഗമമാണ് കഴിഞ്ഞദിവസം നടന്നത്. നിരവധി ആളുകള്‍ പങ്കെടുത്ത് നടന്ന ഇഫ്താര്‍ സംഗമം എം കെ റഷീദ് ഹാജി ഉദ്ഘാടനം ചെയ്തു. എം ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എം പി ജാഫര്‍, പൊതുപ്രവര്‍ത്തകരായ ബഷീര്‍ വെള്ളിക്കോത്ത്, പി വി സുരേഷ്, ബഷീര്‍ ആറങ്ങാടി, ടി റംസാന്‍, സി എച്ച് ഹമീദ് ഹാജി, എംകെ ലത്തീഫ്, ടി അസീസ്, പി എ മുനീര്‍, എം മുസാഫര്‍ അലി, സി എച്ച് മുത്തലിബ്, പി വി അറഫാത് ,കൗണ്‍സിലര്‍ സൗമിയാ സുനില്‍, ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ പി ദിനേശന്‍, കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഹക്കീം കാസ്മി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. എം സൈനുദ്ധീന്‍ സ്വാഗതവും കെ അബു സലി നന്ദിയും പറഞ്ഞു
