കോട്ടപ്പാറ:നമ്മുടെ സംസ്‌കാരത്തെ തച്ചു തകര്‍ക്കാന്‍ ശ്രമിച്ച എല്ലാ ശക്തിയെയും എതിര്‍ത്തു തോല്‍പ്പിച്ചു ഇപ്പോഴും പൂര്‍ണ ശോഭയോടെ പ്രസരിച്ചു നില്‍ക്കുന്ന സംസ്‌കാരത്തിന്റെ പിന്മുറക്കാരാണ് നമ്മള്‍ എന്നതില്‍ ഒരോ ഹിന്ദുവും അഭിമാനിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് പറഞ്ഞു. മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. അദ്ദേഹം. ഇത്തരം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നേര്കാഴ്ചയാണ് നമ്മള്‍ തിരുനാവായില്‍ കണ്ടത്. ഇത്തരം സാംസ്‌കാരിക പാരമ്പര്യം അവകാശപ്പെടാവുന്ന ഹിന്ദുസമൂഹത്തെ അവഗണിക്കാനാണ് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രയാഗ് രാജില്‍ കുംഭമേളക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്ത് കൊടുത്ത് യുപി സര്‍ക്കാര്‍ കോടികള്‍ സമ്പാദിച്ചപ്പോള്‍ ഇവിടെ കൊടി വെച്ച കാറില്‍ മറ്റു മതസ്ഥരുടെ പരിപാടികളില്‍ സംബന്ധിക്കാന്‍ ഭരണപ്രതിപക്ഷ നേതാക്കള്‍ മല്‍സരിക്കുകയാണ്. തിരുനാവായില്‍ കേവലം ഒരു നമസ്‌കാരം പറയാന്‍ പോലും ഇടത് വലത് നേതാക്കള്‍ എത്തിയില്ല വാര്‍ഡ് മെമ്പര്‍ പോലും തിരിഞ്ഞു നോക്കിയിട്ടില്ല.എന്നിട്ടും ഇത്തരകാരെ വീണ്ടും വോട്ട് ചെയ്ത് വിജയിപ്പിക്കാണോയെന്ന് നമ്മള്‍ ആലോചിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഹിന്ദു സമൂഹത്തെ ഒരുമിച്ചു നിര്‍ത്താന്‍ കുടുംബസങ്കല്‍പ്പവും പ്രകൃതി സംരക്ഷണവും മുറുകെപിടിച്ചു കൊണ്ട് നമുക്ക് മുന്നേറാന്‍ സാധിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മാതാ അമൃതാനന്ദമയി മഠം മധൂര്‍ ബ്രഹ്മചാരി ദേവവേദാമൃത ചൈതന്യ, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ,
എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ബിനോരാജ് അധ്യക്ഷനായി. സ്വാഗതസംഘം കണ്‍വീനര്‍ ടി.ചന്ദ്രന്‍ കക്കട്ടില്‍ സ്വാഗതവും കെ.ബിജു തുമ്പയില്‍ നന്ദിയും പറഞ്ഞു. മടിക്കൈ പഞ്ചായത്ത് പരിധിയില്‍ നിന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഡോ.വി അശ്വതി,എം ചിയ്യേതിയമ്മ,പൂജാ,സജു ശങ്കര്‍,നന്ദിത നാരായണന്‍,ദേവാനന്ദ്, എസ് സുദേവ്, ജനനി കാഞ്ഞങ്ങാട്,സുനില്‍ സുരേന്ദ്രന്‍,പി.സുധ, ബാബു കോട്ടപ്പാറ എന്നിവരെയും മടിക്കൈ നാദക്കോട്ട് ഭഗവതി ക്ഷേത്രം കഴകം സ്ഥാനികരായ പുലിക്കോടന്‍ രാഘവന്‍ അന്തിത്തിരിയന്‍, പെരിയടത്ത് നാരായണന്‍, അടുക്കത്തില്‍ സുകുമാരന്‍, നിട്ടടുക്കാന്‍ ശശി, ഖാത്തൂര്‍ കഴകം വിഷ്ണുമൂര്‍ത്തി വെളിച്ചപ്പാടന്‍ എ.വി ദാമോദരന്‍ അടുക്കത്തില്‍, ഇക്കാന്‍ കൊട്ട് പന്നിപള്ളി പാര്‍ത്ഥസാരി ക്ഷേത്രം പ്രസിഡന്റ്,രാമചന്ദ്രന്‍ നായര്‍,സെക്രട്ടറി ബാബു മേലാളത്ത്, വിവിധ ക്ഷേത്രം ഭാരവാഹികളായ പി ആര്‍ ശശിധരന്‍ മാസ്റ്റര്‍,എം.രാജന്‍, ടി.രമേശന്‍,എം വി.ബാലകൃഷ്ണന്‍, തെയ്യം കലാകരന്‍,സുജേഷ് പണിക്കാര്‍ എന്നിവരെയും ആദരിച്ചു. പുരന്ദരദാസ ഭജന,രംഗപൂജ, തിരുവാതിര, ദേശഭക്തിഗാനം,വനിതാ പുരക്കളി,പുരുഷവനിതാ കൈക്കെട്ടി കളിയും ഏകതാ സമ്മേളനത്തിന് കൊഴുപ്പേകി.
