മതമൈത്രിയുടെ സന്ദേശവുമായി മുക്കടയില്‍ സമൂഹ നോമ്പു തുറ സംഘടിപ്പിച്ചു

കരിന്തളം:മതമൈത്രിയുടെയും മാനവസ്‌നേഹത്തിന്റെയും സന്ദേശവുമായി മുക്കടയില്‍ സമൂഹ നോമ്പു തുറ സംഘടിപ്പിച്ചു.മുക്കട ജുമാ മസ്ജിദിന്റെയും കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയുടെയും സംയുക്താഭിമുഖ്യത്തിലാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്.മുക്കട ജുമാ മസ്ജിദ് അങ്കണത്തില്‍ വെച്ച് നടന്ന സമൂഹ നോമ്പു തുറയില്‍ നാനജാതി മതസ്ഥരായ നിരവധി പേര്‍ പങ്കാളികളായി .കിനാ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍ ഉദ്ഘാടനം ചെയ്തു.മുക്കട ജുമാ മസ്ജിദ് ഖത്തീബ് വി പി നൂറുദ്ദീന്‍ ഹിഷാമി അധ്യക്ഷത വഹിച്ചു.ജമാഅത്ത് രക്ഷാധികാരി ടി പി എം മുസ്തഫ,ജമാഅത്ത് പ്രസിഡണ്ട് പി അറബി,ജനറല്‍ സെക്രട്ടറി പി സുബൈര്‍,വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്,വര്‍ക്കിംഗ് സെക്രട്ടറി എം ടി പി ഷാജിര്‍,ഉസ്താദ് ഇബ്രാഹിം ഖലീല്‍,സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ബാലകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ വാസു കരിന്തളം,പി എം രാജന്‍, എന്‍ ടി സലീം ,സി എച്ച് മുസ്തഫ, ടി പി അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.കെ വസന്തകുമാര്‍ സ്വാഗതവും വായനശാല പ്രസിഡന്റ് വി മധുസൂദനന്‍ നന്ദിയും പറഞ്ഞു.

 

 

error: Content is protected !!