കാഞ്ഞങ്ങാട് :40 വര്‍ഷക്കാലമായി വാദ്യകലാരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന തിടമ്പു നൃത്തത്തിലെ ‘പഞ്ചാരി താളം ‘ വിപുലീകരിച്ചവതരിപ്പിച്ചുകൊണ്ട് ഈ രംഗത്ത് ഗവേഷണപരമായ ഇടപെടലിലൂടെ ശ്രദ്ധേയനായ വാദ്യ രത്നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ ഈ വര്‍ഷത്തെ തിടമ്പ് നൃത്ത വാദ്യരംഗത്ത് കേരള ഫോക് ലോര്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹനായി.2019 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള കലാ മണ്ഡലം അംഗീകാരം ഉള്‍പ്പെടെ ഒട്ടനവധി പുരസ്കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തായമ്പക, മേളം എന്നിവ അവതരിപ്പിച്ചു ആസ്വദക മനസ്സില്‍ ഇടം പിടിച്ച കലാകാരനാണ്.മടിക്കൈ സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: സരിത. മക്കള്‍: ചിത്രവീണ, അഞ്ജിത, കൃഷ്ണജ.
