ഉദുമ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നടന്നു

പൊയിനാച്ചി : എന്‍ ഡി എ ഉദുമ നിയോജക മണ്ഡലം തിരഞ്ഞെടുപ് കമ്മിറ്റി ഓഫീസ് പൊയ്‌നാച്ചിയില്‍ മുന്‍ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു .
ഓഫീസ് ഒരു സാധാരണ ജോലി സ്ഥലമല്ല, അത് ഒരു ക്ഷേത്രം പോലെയാണെന്നും ഓരോ വ്യക്തിയും തന്റെ കടമകളും ഉത്തരവാദിത്തങ്ങളും ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കുന്ന സ്ഥലമാണ് ഓഫീസ്, അതിനാല്‍ എല്ലാ വിജയങ്ങളും നേട്ടങ്ങളും ഇവിടെ നിന്നാണ് ഉദ്ഭവിക്കുന്നത് എന്ന് നളിന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടന ഭാഷണത്തില്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് ഇന്‍ചാര്‍ജ് മനുലാല്‍ മേലത്ത് അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍ , ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം രവീശ തന്ത്രി കുണ്ടാര്‍ , ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം പ്രമീള സി നായക് , രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ സംഘ ചാലക് പ്രഭാകരന്‍ മാസ്റ്റര്‍ , രാഷ്ട്രീയ സ്വയം സേവക് സംഘം കാഞ്ഞങ്ങാട് ജില്ലാ സംഘ ചാലക് ഉണ്ണികൃഷ്ണന്‍, മുന്‍ ബിജെപി ജില്ലാ പ്രസിഡന്റ് കരുണാകരന്‍ മാസ്റ്റര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി മഹേഷ് ഗോപാല്‍ , മുളിയാര്‍ മണ്ഡലം പ്രസിഡന്റ് ദിലീപ് പള്ളഞ്ചി , ഉദുമ മണ്ഡലം പ്രസിഡന്റ് ഷൈനിമോള്‍ എന്നിവര്‍ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എന്‍ ബാബുരാജ് സ്വാഗതവും , ബി ജെ പി ജില്ലാ സെക്രട്ടറി കെ.ടി. പുരുഷോത്തമന്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!