നീലേശ്വരം : നീലേശ്വരത്തെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതികളെ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയ പോലീസ് സേനാംഗങ്ങളെ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ആദരിച്ചു. പടന്നക്കാട് റിവര്‍ വ്യൂ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ചലച്ചിത്ര താരവും കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പി യുമായ സിബി തോമസ് മുഖ്യാതിഥിയായി. സബ് ഇന്‍സ്‌പെക്ടര്‍മാരായ അബൂബക്കര്‍ കല്ലായി, ടി വി രാജേഷ് കുമാര്‍, സുഗുണന്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ഷാജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ് കെ, ദിലീഷ് കുമാര്‍ പള്ളിക്കൈ , ധനേഷ് പിലിക്കോട് , ബിജോയ്, അജിത് പള്ളിക്കര , രാജേഷ് മണിയാട്ട് , നികേഷ്, ജിനേഷ്, സിവില്‍ പോലീസ് ഓഫീസര്‍ നിഖില്‍ എന്നിവരെയാണ് ആദരിച്ചത്. പ്രസിഡന്റ് കെ ഗിരീഷ് കുമാര്‍ അധ്യക്ഷനായി. പി കെ ദീപേഷ്, നാരായണന്‍ നായര്‍, ഡോ എ മുരളീധരന്‍, കെ രാമകൃഷ്ണന്‍, ഡോ രതീഷ് എന്നിവര്‍ സംസാരിച്ചു.
