മാങ്ങാട്: അരമങ്ങാനം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ ഇസ്ലാംമത വിശ്വാസികളോടൊപ്പം ഇതര മതസ്ഥരെയും ഉള്‍പെടുത്തി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. സ്‌കൂളിലെ അദ്ധ്യാപകരും, രക്ഷിതാക്കളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും നാട്ടുകൂട്ടായ്മയുടെ ഒരുമ വിളിച്ചോതി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയില്‍ പങ്കാളികളായി. നാടിന്റെ ഐക്യം വിളിച്ചോതി നടന്ന നോമ്പ് തുറയില്‍ ഇസ്ലാംമത വിശ്വാസികളോടൊപ്പം അമ്മമാരും കൊച്ചു കുട്ടികളും നോമ്പെടുത്തതും ശ്രദ്ധേയമായി.
