കാഞ്ഞങ്ങാട്: മാര്‍ച്ച് 15ന് കോട്ടപ്പാറയില്‍ നടക്കുന്ന മടിക്കൈ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം രാഥയാത്ര സംഘടിപ്പിച്ചു. വെള്ളൂട ദുര്‍ഗ ഭഗവതി ക്ഷേത്ര പരിസരത്ത് വെച്ച് ക്ഷേത്രം മേല്‍ശാന്തി
മുരളി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ബിനോരാജ് കോട്ടപ്പാറ അധ്യക്ഷനായി. ക്ഷേത്രം പ്രസിഡന്റ് എം രാജന്‍, രക്ഷാധികാരി ടി വി ഭാസ്‌കരന്‍, പി കുഞ്ഞിരാമന്‍ തായങ്കട എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്
മടിക്കൈ പഞ്ചായത്തിലെ ചുണ്ട, മുണ്ടോട്ട്, കാഞ്ഞിരപ്പൊയില്‍, കോതോട്ടുപാറ, ബങ്കളം മൂന്ന് റോഡ് ,എരിക്കുളം, ആലിങ്കാല്‍, ‘അടുക്കത്ത് പറമ്പ്, കൂലോറോഡ്, മേക്കാട്ട്, കാലിച്ചാന്‍ പൊതി, പൂത്തകാല്‍, മടിക്കൈ അമ്പലത്തറ എന്നിവടങ്ങളില്‍ സ്വീകരണം നല്‍കി. പി ഓം പ്രകാശ്, പി ആര്‍ ശശിധരന്‍ മാസ്റ്റര്‍, കെ മോഹനന്‍, ടി നാരായണന്‍, പി വി കേളു, ടി ചന്ദ്രന്‍, ടി രമേശന്‍ ,വി ഗോവിന്ദന്‍, സി വി.തമ്പാന്‍, പുഷ്പ ഭാസ്‌കരന്‍ എന്നിവര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. തുടര്‍ന്ന് സമ്മേളന നഗരിയില്‍ സ്ഥാപിക്കാനുള്ള കൊടിമരവും
നിരവധി ഇരുചക്രവാഹനയുടെ അകമ്പടികളുടെ കൂടി കല്യാണ്‍റോഡ്, മാവുങ്കാല്‍ വഴി കോട്ടപ്പാറയില്‍ എത്തിചേര്‍ന്നു. 15 ന് വൈകിട്ട് 3.30 മുതല്‍ നടക്കുന്ന സമ്മേളനം മാതാ അമൃതാനന്ദമയി മഠം മധൂര്‍ ബ്രഹ്മചാരി ദേവദേവ്യാമൃതചൈതന്യ, ശിവഗിരി മഠം സ്വാമി പ്രേമാനന്ദ, എന്നിവര്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. സംഘാടകസമിതി ചെയര്‍മാന്‍ ബിനോരാജ് അധ്യക്ഷനാകും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും സ്ഥാനികരെയും, സാമുദായിക നേതാക്കളെയും പരിപാടിയില്‍ വച്ച് ആദരിക്കും. ഭജന്‍സ്,തിരുവിതാര , കൈകൊട്ടിക്കളി, നൃത്തനൃത്തങ്ങള്‍, നാദക്കോട്ട് കടകം വനിതാ പുരക്കളി സംഘത്തിന്റെ പൂരക്കളിയും എന്നിവ നടക്കും.
