വിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു; പരപ്പ കുപ്പമാട് സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്

പരപ്പ: വിഷം കഴിച്ച് ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവര്‍ മരിച്ചു.പരപ്പ കുപ്പമാട് സ്വദേശി സുകുമാരന്‍ (60) ആണ് ചികിത്സയ്ക്കിടെ ഇന്നലെ രാത്രി കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലില്‍ ഇന്നലെ രാത്രി മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് വട്ടിപുന്ന റോഡിന് സമീപത്ത് കോളയില്‍ എലി വിഷം കലക്കി കുടിച്ച് അവശനിലയില്‍ കാണുകയായിരുന്നു. ഉടനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.
വര്‍ഷങ്ങളോളം പരപ്പ കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായിരുന്നു.
പരേതരായ മുത്തു മണിയാണിയുടെയും കാഞ്ഞങ്ങാടന്‍ വീട്ടില്‍ കല്യാണി അമ്മയുടെയും മകനാണ്.
ഭാര്യ: ബിന്ദു. മക്കള്‍, സുനന്ദ സുകൃത്. മരുമകന്‍: സിനു ( കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രീകണ്ഠപുരം).
സഹോദരങ്ങള്‍: ബാലന്‍,ചന്ദ്രന്‍, രവീന്ദ്രന്‍ (പിക്കപ്പ് ജീപ്പ് ഡ്രൈവര്‍ പരപ്പ), മധു വട്ടിപുന്ന (ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം വൈസ് പ്രസിഡന്റ്), പരേതയായ ശാരദ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.

 

error: Content is protected !!