ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏ.വി രാംദാസിനു യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട്: ഈ മാസം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏ.വി.രാമദാസിനു ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ സ്‌നേഹകൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മുന്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി സുരേന്ദ്രന്‍ അധ്യക്ഷനായി.മുന്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് എ. രാഘവന്‍, മുന്‍ ബയോളജിസ്റ്റ് രാധാകൃഷണന്‍ നായര്‍, മുന്‍ കോണ്‍ഫിസഷ്യന്‍ അസിസ്റ്റന്റ് കേശവന്‍ നമ്പൂതിരി, ജ്മുന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, കെ. ഹേമലത ,കെ. ജോണ്‍ വര്‍ഗ്ഗീസ്, മുന്‍ എം സി എച്ച് ഓഫീസര്‍ പി.ടി.സെലീന എന്നിവര്‍ സംസാരിച്ചു. മുന്‍ ജില്ലാ മാസ് മീഡിയാ ഓഫീസര്‍ എം.രാമചന്ദ്ര സ്വാഗതവും, റിട്ട. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബിനോയ് ജോണ്‍ നന്ദിയും പറഞ്ഞു.

 

error: Content is protected !!