കാഞ്ഞങ്ങാട്: രാവണീശ്വരം വെള്ളം തട്ട വള്ളി വാണിയ തറവാട് പ്രതിഷ്ഠ കളിയാട്ട മഹോത്സവം ഇന്നു മുതല്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുതിയ തറവാട് ഭവനത്തിന്റെ വടക്കിനി കുറ്റിപൂജ. 13ന് രാവിലെ 9:40 മുതല്‍ 10 10 വരെ ഗൃഹപ്രവേശനം . രാവിലെ 10 30 ന് കലവറം നിറക്കല്‍. ഉച്ച 12ന് ആഘോഷ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന തമ്പുരാട്ടി സുവനീര്‍ പ്രകാശനം കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് വെള്ളംതട്ട, ഗ്രാമപഞ്ചായത്ത് അംഗം എ.തമ്പാന്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് അന്നദാനം വൈകിട്ട് അഞ്ചുമണിക്ക് ബ്രഹ്മശ്രീ തന്ത്രി അരവത്ത് കെ യു പത്മനാഭ തന്ത്രി അവര്‍കള്‍ക്ക് ആചാര്യ വരവേല്‍പ്പ്. 14 രാവിലെ ഏഴു മുതല്‍ പൂജാദി കര്‍മ്മങ്ങള്‍. ഉച്ചക്ക് അന്നദാനം . വൈകുന്നേരം 6 മുതല്‍ പൂജാദി കര്‍മ്മങ്ങള്‍. 15ന് രാവിലെ 7 മുതല്‍ ഗണപതിഹോമം പീഠ പ്രതിഷ്ഠ, പ്രാസാദ പ്രതിഷ്ഠ. രാവിലെ 10.08 മുതല്‍ 11 48 വരെയുള്ള മുഹൂര്‍ത്തത്തില്‍ ദൈവങ്ങളുടെ പ്രതിഷ്ഠ. ഉച്ചക്ക് അന്നദാനം.
രാത്രി എട്ടുമണിക്ക് തിടങ്ങല്‍. രാത്രി 12ന് പൊട്ടന്‍ തെയ്യം. 16ന് പുലര്‍ച്ചെ കുറത്തിയമ്മയുടെ പുറപ്പാട്. തുടര്‍ന്ന് കുണ്ടാര്‍ ചാമുണ്ഡി അമ്മയുടെ പുറപ്പാട്. ഉച്ചക്ക് 12ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്. തുടര്‍ന്ന് ഗുളികന്‍ തെയ്യം’. ഉച്ചക്ക് അന്നദാനം. വിളക്കിലരിയോടെ പ്രതിഷ്ഠ കളിയാട്ട കലശ മഹോത്സവം സമാപിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ നവീന്‍ കുമാര്‍ മുതിയക്കാല്‍, ജനറല്‍ കണ്‍വീനര്‍ ബാബു മോഹന്‍ ഞെക്ലി, ട്രഷറര്‍ പവിത്രന്‍ നമ്പിടി പള്ളം, തറവാട് പ്രസിഡന്റ് ബാലചന്ദ്രന്‍ വേപ്പ്, സെക്രട്ടറി ടി കൃഷ്ണന്‍ മാസ്റ്റര്‍, മോഹനന്‍ കുണ്ടംകുഴി, മുരളീധരന്‍ ചിത്താരി , അമ്പൂഞ്ഞി ആയമ്പാറ ,അനീഷ് ദീപം , എന്നിവര്‍ സംബന്ധിച്ചു.
