കാഞ്ഞങ്ങാട് ജീവകാരുണ്യമേഖലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടത്തിക്കൊണ്ടിരിക്കുന്ന നന്മമരം കൂട്ടായ്മ ഇഫ്താര്‍സംഗമം നടത്തി. കാഞ്ഞങ്ങാട് ട്രാഫിക് സര്‍ക്കിളിന് സമീപത്ത് നടത്തിയ സംഗമത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തു. കോട്ടച്ചേരി ബദരിയ ജുമാമസ്ജിദ് ഖത്തീബ് അബ്ദുള്‍ റഹിമാന്‍ അഷ്റഫി റംസാന് സന്ദേശം നല്കി. രാഷ്ട്രീയ, സാമൂഹ്യ, വ്യാപാര, മാധ്യമ, സന്നദ്ധ സംഘടനാംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.
