കാഞ്ഞങ്ങാട്: കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ മൂന്നാം ചരമവാര്‍ഷികം മാര്‍ച്ച് 14ന് 3 മണിക്ക് അമ്പലത്തറ കേശവ്ജി സ്മാരക പൊതുജനവായനശാലയില്‍ വെച്ച് നടക്കും. കവി വീരാന്‍കുട്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യും. കവിതയിലെ പുതുകാല സഞ്ചാരങ്ങള്‍ എന്ന വിഷയത്തില്‍ സംഭാഷണം നടത്തും. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷനാകും.ഇ.പി രാജഗോപാലന്‍, മാധവന്‍ പുറച്ചേരി, ദിവാകരന്‍ വിഷ്ണുമംഗലം, സി പി ശുഭ, പ്രിയ എം കെ,അശ്വിന്‍ചന്ദ്രന്‍, അമ്പലത്തറ നാരായണന്‍, ജയരാജ് പി വി, ഗോപി മുളവന്നൂര്‍ തുടങ്ങിയവര്‍ സംസാരിക്കും.
