റീസര്‍വ്വേക്ക് ശേഷം പട്ടിക വര്‍ഗ ഭൂമി സ്വകാര്യ വ്യക്തി കൈയ്യേറിയതായി പരാതി; ഉദ്യോഗസ്ഥരുടെ ഒത്താശയെന്നും ആരോപണം

കാഞ്ഞങ്ങാട്: പിലിക്കോട് പഞ്ചായത്തില്‍ ദേശീയ പാതയ്കരികിലായി പഴയ സര്‍വ്വേ നമ്പര്‍ 42/2ല്‍ പുതിയ റീസര്‍വ്വെ നമ്പര്‍ 229/10ല്‍ ഹരിജന്‍ വെല്‍ ഫെയര്‍ സ്‌കൂളിന് വേണ്ടി നീക്കി വെച്ച 1.89 ഏക്കര്‍ ഭൂമി ലീസിന് വാങ്ങി സ്വകാര്യ വ്യക്തി കൈ യ്യേറി കൈയില്‍ വെക്കുന്നതായി ആള്‍ ഇന്ത്യ റൈ റ്റേഴ്‌സ് മൂവ് മെന്റ് ജില്ലാ സെക്രട്ടറി കെ സുന്ദരന്‍, ജില്ലാ കമ്മിറ്റി അംഗവും എഴുത്തുകാരനുമായ ഇ ശശിധരന്‍, ദളിത് ആക്ടിവിസ്റ്റ് പി സീതാരമന്‍ എന്നിവര്‍ പത്ര സ മ്മേളനത്തില്‍ അറിയിച്ചു. 1982 മുതല്‍ 1998വരെ വ്യവസായിക ആവശ്യത്തിനായി ലീസിന് വാങ്ങിയ ഭൂമിയാണ് ഇത്തരത്തില്‍ സ്വകാര്യ വ്യക്തി ദുരുപ യോഗം ചെയ്യുന്നതെന്നും ഭാരവാഹികള്‍ കുറ്റ പ്പെടുത്തി. ലീസ് വ്യവസ്ഥ ലംഘിച്ച് താറിട്ട റോഡും ഓടിട്ട കെട്ടിടവും പണിതതിനാല്‍ ലീസ് റദ്ദ് ചെയ്യുന്നതിന് ഉത്തര വായിട്ടും അതിനെതിരെ മില്ലുടമ ആര്‍.ഡി.ഒ കാഞ്ഞങ്ങാടിന് അപ്പീല്‍ നല്‍കി. അപ്പിലും നിരസിച്ചതിനാല്‍ ബോര്‍ഡ് ഓഫ് റവന്യൂവിനെ സമീപിച്ചു. ബോര്‍ഡ് ഓഫ് റവന്യൂ ആര്‍.ഡി.ഒ കാഞ്ഞങ്ങാടിന്റെ ഉത്തരവ് പുനഃപരിശോധിക്കുന്നതിനുവേണ്ടി ഉത്തര വിലൂടെ ആര്‍.ഡി.ഒവിന് നിര്‍ദ്ദേശം നല്‍കി. ബോര്‍ഡ് ഓഫ് റവന്യൂവിന്റെ ഉത്തരവ് പുനഃപരിശോധിച്ച ആര്‍.ഡി.ഒ 2001ല്‍ ലീസ് ഒഴിപ്പിക്കുന്നതിനുവേണ്ടി ഉത്തരവായി. നാളിതുവരെയായി ആര്‍.ഡി.ഒവിന്റെ ഉത്തരവ് നടപ്പിലാക്കുകയോ ലീസ് പുതുക്കി നല്‍കുകയോ ചെയ്തിട്ടില്ല. 1980ലും 1982ലും മുകളില്‍ സൂചിപ്പിച്ചതായ ഭൂമിയുമായി ബന്ധപ്പെട്ട് പിലിക്കോട് എല്‍.എ 24/72 എന്ന വ്യാജ എല്‍.എ നമ്പറിട്ട് രണ്ട് വ്യാജ ആധാരങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രസ്തുത ആധാരപ്രകാരമുള്ള ഭൂമിക്ക് 2020 വരെ പോക്കുവരവ് നടത്തി നികുതി അടച്ചിട്ടില്ല. പിലിക്കോട് വില്ലേജിലേയോ ഹോസ്ദുര്‍ഗ് താലൂക്കിലേയോ പ്രധാനപ്പെട്ട രേഖകളിലൊന്നും രേഖപ്പെടുത്തിയിട്ടുമില്ല. ഇപ്പോള്‍ റീസര്‍വ്വേയുടെ മറവില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖക ളുണ്ടാക്കിയും രേഖകളില്‍ കൃത്രിമം കാണിച്ചും ഇല്ലാത്ത രേഖകള്‍ ഉണ്ട് എന്ന് വരു ത്തിത്തീര്‍ക്കുവാന്‍ കുറിപ്പുകളെഴുതിവെച്ചും സ്വകാര്യ വ്യക്തി മരണശേഷം അനന്തരാ വകാശികള്‍ പട്ടികവിഭാഗങ്ങളുടെ ആവശ്യത്തിനുവേണ്ടി നീക്കിവെച്ചതായ, 1982 ല്‍ 1998 വരെ ലീസിന് പണം അടച്ചതായ ഭൂമി കൈവശപ്പെടുത്തിയിരിക്കുകയാ ണെന്നും ഭാരവാഹികള്‍ കുറ്റ പ്പെടുത്തുന്നു.

 

error: Content is protected !!