സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ഹജ്ജ് പഠന സംഗമം 25 ആം വാര്‍ഷികം നടത്തി; സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സ്വതന്ത്ര കര്‍ഷക സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയു ടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബിഗ് മാളില്‍ ഹജ്ജ് പഠന സംഗമത്തി ന്റെ 25 ആം വാര്‍ഷികം സംഘടിപ്പിച്ചു. സംസ്ഥാന ഓര്‍ഗ നൈസിംഗ് സെക്രട്ടറി സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ ജന.സെക്രട്ടറി പാലാട്ട് ഇബ്രാഹിം ഹാജി, മന്‍സൂര്‍ ആസ്പത്രി ചെയര്‍മാന്‍ സി കുഞ്ഞാമദ് ഹാജി പാലക്കി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കൗണ്‍സില്‍ അംഗം എന്‍.എ ഉമ്മര്‍ എന്നിവ രെ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ആദരിച്ചു.മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി മെംബര്‍ ബഷീര്‍ വെള്ളി ക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അബ്ദുസമദ് പൂ ക്കോട്ടൂര്‍ ഹജ്ജ് പഠന ക്ലാസിന് നേതൃത്വം നല്‍കി. സമസ്ത താലൂക്ക് പ്രസിഡന്റ് മൊയ്തു മൗലവി, സംയുക്ത ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹ സൈനാര്‍ ഹാജി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ അബ്ദുല്ലക്കുഞ്ഞി, ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഹാജി എടനീര്‍, മറ്റ് ഭാരവാഹികളായ ഹസന്‍ നെക്കര, ഇ.ആര്‍ ഹമീദ്, എ.കെ ജലീല്‍, ബഷീര്‍ പള്ള ങ്കോട്, അബൂബക്കര്‍ ചിത്താരി, എം.കെ റഷീദ് ഹാജി, എ അബ്ദുല്ല, തെരുവത്ത് മൂസ ഹാജി, കെ മുഹമ്മദ് കുഞ്ഞി, ടി അബൂബക്കര്‍ ഹാജി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ കൊളവയല്‍, എ.കെ അബ്ദുല്ല, ശംസുദ്ധീന്‍ ആവിയില്‍, ബഷീര്‍ ചിത്താരി, എ.കെ മുഹമ്മദ്, കെ റംസാന്‍, മുഹമ്മദലി ചിത്താരി, സത്താര്‍ ആവിക്കര, പി.എം ഹസന്‍ ഹാജി, കെ.കെ അബ്ദുല്ല ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഹോസ്ദുര്‍ഗ് ടൗണ്‍ ജമാഅത്ത് ഇമാം ഒ.പി അബ്ദുല്ല സഖാഫി പ്രാര്‍ഥന നടത്തി. ജന.സെക്രട്ടറി പാലാട്ട് ഇബ്രാഹിം സ്വാഗതവും അബൂബക്കര്‍ ഹാജി നോര്‍ത്ത് ചിത്താരി നന്ദിയും പറഞ്ഞു.

 

error: Content is protected !!